സിനിമ എപ്പോഴും അഭിനയം കൊണ്ട് മാത്രമല്ല വിജയിക്കുന്നത്. ഒരു കഥാപാത്രം പൂര്‍ണ്ണമാകുന്നത് അഭിനയത്തില്‍ മാത്രമല്ല ശബ്ദ മികവിലൂടെയുമാണ്. കൃത്യമായ രീതിയില്‍ ഡബ്ബിംഗ് ചെയ്യേണ്ടത് ചിത്രത്തിനു ആവശ്യമാണ്. ഇപ്പോള്‍ മലയാള സിനിമാ ലോകത്തെ വലിയ വിജയ ചിത്രമാണ് പുലിമുരുകന്‍. ചിത്രം മികച്ച പ്രേക്ഷക പ്രീതിനേടി നൂറുകോടിഎന്ന സ്വപ്നം മലയാളികള്‍ക്ക് സമ്മാനിച്ചു. ഈ ചിത്രത്തില്‍ നായിക അന്യ ഭാഷാ നടികൂടിയായ കമാലിനി മുഖര്‍ജിയാണ്. നായികമാരുടെ ശബ്ദമാകുന്ന ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളെക്കുറിച്ച് അധികം പ്രേക്ഷകരും അറിയാറില്ല.
പുലിമുരുകനില്‍ നായിക കമാലിനി മുഖര്‍ജിയ്ക്ക് ശബ്ദമായത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എസ് ദേവിയാണ്.
പുലിയൂര്‍ ഗ്രാമത്തിന്റെ രക്ഷകനായി നിറഞ്ഞ് നിന്ന പുലിമുരുകന്റെ ഭാര്യ മൈനയക്ക് ദേവിയുടെ ശബ്ദം പൂര്‍ണത നല്‍കി. കുറുമ്പും പ്രണയും നിറഞ്ഞ സംഭാഷങ്ങള്‍ ദേവിയുടെ കയ്യില്‍ ഭദ്രമായിരുന്നു. ദൃശ്യത്തിലെയും മമ്മുട്ടി ചിത്രമായ കഥപറയുമ്പോളിലും മീനയ്ക്ക് ശബ്ദമായത് ദേവിയായിരുന്നു. ഗോപിക തുടങ്ങി മലയാളത്തിലെ പ്രമുഖ നടിമാര്‍ക്ക് ദേവി ശബ്ദം നല്‍കിക്കഴിഞ്ഞു.
അഭിനേത്രിയായി വെള്ളിത്തിരയിലും ദേവി എത്തിയിട്ടുണ്ട്. സീരിയേലുകളിലും സജീവ സന്നിദ്ധ്യമാണ് ദേവി. മലയാളത്തിലെ ഏറ്റവും വിലയേറിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണിവര്‍.
Post Your Comments