CinemaGeneralNEWS

ആക്രമിക്കപ്പെട്ട പെൺകുട്ടി ഞങ്ങളുടെ മകളാണ്; സഹോദരിയാണ്. പ്രതികരണവുമായി അമ്മ പ്രസിഡന്റ് ഇന്നസെന്റ്

മലയാളത്തിലെ പ്രമുഖനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതികരണവുമായി അമ്മ പ്രസിഡന്റ് ഇന്നസെന്റ്. ഈ സംഭവം അറിഞ്ഞപ്പോള്‍ മനസ്സിനേറ്റ നീറ്റൽ വിട്ടുമാറുന്നില്ലന്ന് ഇന്നസെന്റ്. ആക്രമിക്കപ്പെട്ട പെൺകുട്ടി ഞങ്ങളുടെ മകളാണ്; സഹോദരിയാണ്. കുറ്റവാളികൾ കർശനമായി ശിക്ഷിക്കപ്പെടണം. തിനായി മനുഷ്യർ മുഴുവൻ, കേരളം മുഴുവൻ അവർക്കൊപ്പമുണ്ടാകണം. “അമ്മ’യും ചലച്ചിത്ര പ്രവർത്തകരും ഹൃദയം കൊണ്ട് അവരോട് ചേർന്നു നിൽക്കുന്നു. സ്ത്രീകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ ഒരു ദയയുമില്ലാതെ കർശനമായി നേരിടുകതന്നെ വേണമെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

നമ്മിലൊരാൾക്ക് നേരെ കഴിഞ്ഞ ദിവസം ഉണ്ടായ അത്യന്തം നീചമായ ആക്രമണം മനസിലേൽപ്പിച്ച നീറ്റൽ വിട്ടുമാറുന്നില്ല. ആക്രമിക്കപ്പെട്ട പെൺകുട്ടി ഞങ്ങളുടെ മകളാണ്; സഹോദരിയാണ്. കുറ്റവാളികൾ കർശനമായി ശിക്ഷിക്കപ്പെടണം. ഇതിനായി മനുഷ്യർ മുഴുവൻ, കേരളം മുഴുവൻ അവർക്കൊപ്പമുണ്ടാകണം. “അമ്മ’യും ചലച്ചിത്ര പ്രവർത്തകരും ഹൃദയം കൊണ്ട് അവരോട് ചേർന്നു നിൽക്കുന്നു.

ഏവരെയും ഞെട്ടിച്ച ആക്രമണം നടന്ന ദിവസം പുലർച്ചെയാണ് എനിക്ക് വിവരം ലഭിക്കുന്നത്. ഉടനെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ, ഡി.ജി.പി ശ്രീ. ലോകനാഥ് ബെഹ്റ എന്നിവരെ നേരിൽ ബന്ധപ്പെട്ടു. സത്വര നടപടി സ്വീകരിക്കുമെന്ന് ഇരുവരും ഉറപ്പു നൽകി. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന പോലീസിന്റെ അഭ്യർത്ഥന കൂടി കണക്കിലെടുത്താണ് ഞങ്ങൾ ഇക്കാര്യത്തിൽ തുടർന്ന് ഇടപെട്ടത്.

സ്ത്രീകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ ഒരു ദയയുമില്ലാതെ കർശനമായി നേരിടുക തന്നെ വേണം. പോലീസ് അന്വേഷണം ശരിയായി മുന്നേറുന്നുണ്ട്. നിരന്തരം ഇക്കാര്യങ്ങൾ ഞങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. ഞങ്ങളുടെ മകളോട്, സഹോദരിയോട് ഈ ക്രൂരത ചെയ്തവരോട് ഒന്നേ പറയാനുള്ളൂ. പരാജയം നിങ്ങളുടേത് മാത്രമാണ്. അവൾ തോറ്റു കൊടുക്കാതെ നിൽക്കും; എക്കാലവും.

shortlink

Related Articles

Post Your Comments


Back to top button