ഓരോ ചിത്രവും വിജയിക്കുന്നതിനു പരസ്യങ്ങള്‍ മുഖ്യ പങ്കു വഹിക്കുന്നുണ്ട്.അതില്‍ പല തന്ത്രങ്ങളും അണിയറ പ്രവര്‍ത്തകര്‍ സ്വീകരിക്കാറുണ്ട്. വിജയ് ആന്റണി നായകനാകുന്ന പുതിയ തമിഴ് ചിത്രം യമന്റെ പ്രചരണത്തിനായി സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ ഉപയോഗിച്ചിരുന്നു. രജനീകാന്ത്, അജിത്, വിജയ്, കമൽഹാസൻ, അരവിന്ദ് സ്വാമി എന്നിവരുടെചിത്രങ്ങളാണ് പ്രമോഷനായി ഉപയോഗിച്ചത്. എന്നാല്‍ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് അരവിന്ദ് സ്വാമി.
അരവിന്ദ് സ്വാമിയുടെ തനി ഒരുവൻ സിനിമയുടെ ചിത്രമാണ് അണിയറപ്രവര്‍ത്തകർ ഇതിനായി എടുത്തത്. അനുവാദം കൂടാതെ മറ്റൊരു ചിത്രത്തിനായി തന്റെ ചിത്രം ഉപയോഗിച്ചതില്‍ അദ്ദേഹം എതിർപ്പ് വ്യക്തമാക്കി. തന്നോട് ചോദിച്ച് അനുവാദം വാങ്ങുവാനുള്ള മര്യാദ പോലും അവർ കാണിച്ചില്ലെന്നും അരവിന്ദ് സ്വാമി പറഞ്ഞു.
Post Your Comments