CinemaGeneralNEWS

വ്യത്യസ്ത ഇടങ്ങള്‍; എന്നാല്‍ ആക്രമിക്കപ്പെട്ടത് ഒരേ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍

കഴിഞ്ഞ ദിവസം ചലച്ചിത്ര പ്രവര്‍ത്തകരായ രണ്ടു താരങ്ങള്‍ക്ക് സംഭവിച്ച ചില കാര്യങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് വായിച്ചാല്‍ ചില സാമ്യങ്ങള്‍ കാണാം. ഒരേ ചിത്രത്തിലെ പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രണ്ടു പേരാണ് ആക്രമണത്തിനു ഇരയായത്.

ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ഹണി ബി എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുകയായിരുന്നു ബാബുരാജും ഭാവനയും. വ്യത്യസ്ത സംഭവങ്ങളില്‍ ഇവര്‍ ആക്രമിക്കപ്പെടുകയായിരുന്നു. ഹണി ബി എന്ന ചിത്രത്തിന്‍റെ ഒന്നാം ഭാഗത്ത് ശ്രദ്ധേയമായ വേഷം ഇരുവരും ചെയ്തിരുന്നു. അതിന്‍റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരാണം പുരോഗാമിക്കുകയാണ്. ഒരേ ചിത്രത്തിലെ രണ്ടുപേര്‍ വിവിധ സ്ഥലങ്ങളില്‍ വെച്ച് ആക്രമിക്കപ്പെടുന്നത് മലയാള സിനിമയില്‍ ആദ്യമായാണ്‌.

മൂന്നാറില്‍ തന്റെ ഉടമസ്ഥതയിലുള്ള വസ്തുവിലെ കുളം വൃത്തിയാക്കാന്‍ പോയപ്പോള്‍ അയല്‍വാസിയുടെ വെട്ടേറ്റു നടന്‍ ബാബുരാജ് ആശുപത്രിയിലായത്. രാജഗിരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വീഡിയോ ദൃശ്യം ബാബുരാജ് തന്നെ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരുന്നു.

ഇപ്പോള്‍ നായിക നടി ഭാവന ഡ്രൈവറുടെ അറിവോടുകൂടി നടന്ന ആക്രമണത്തില്‍ അപമാനിക്കപ്പെട്ടിരിക്കുകയാണ്. ഷൂട്ടിങ്ങിന് ശേഷം തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്നു നടി. അത്താണിയില്‍ വച്ച് പുറകില്‍ വന്ന കാര്‍ നടിയുടെ കാറില്‍ ചെറുതായി തട്ടുകയും അതിനെ തുടര്‍ന്ന് വാക്കേറ്റ മുണ്ടാവുകയും ചെയ്തു. തുടര്‍ന്നു ഭീഷണിപ്പെടുത്തി നടിയുടെ കാറില്‍ അതിക്രമിച്ചു കയറിയ ഗുണ്ടാ സംഘം നടിയുടെ അര്‍ദ്ധ നഗ്ന ചിത്രങ്ങളും വീഡിയോയും പകര്‍ത്തി. സംഭവത്തില്‍ നടിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റിലായി.

shortlink

Related Articles

Post Your Comments


Back to top button