കമല്‍ ചിത്രത്തില്‍ ആമിയായി മഞ്ജു വാര്യര്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത വന്നതോടെ സോഷ്യല്‍ മീഡിയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇതേ തുടര്‍ന്ന് മഞ്ജു വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്റെ നിലപാടും വ്യക്തമാക്കിയിരുന്നു. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ടിവി മാധ്യമങ്ങളിലടക്കം നിരവധി ചര്‍ച്ചകളും നടക്കുന്നുണ്ട്. ഒടുവില്‍ പ്രമുഖ എഴുത്തുകാരന് എന്‍.എസ് മാധവനാണ് മഞ്ജു വാര്യര്‍ വിഷയവുമായി ബന്ധപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
ഒരു പ്രൊഫഷണല്‍ നടിയെന്ന നിലയ്ക്ക് വിമര്‍ശനങ്ങളെ മഞ്ജു വാര്യര്‍ തള്ളിക്കളയേണ്ടതായിരുന്നുവെന്ന് അഭിപ്രായപ്പെടുകയാണ് എന്‍.എസ് മാധവന്. സിനിമാ മേഖലയില്‍ നിന്ന് മഞ്ജു വാര്യര്‍ക്ക് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്നും സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് അവര്‍ അറിയുന്നില്ലെന്നും എന്‍.എസ് മാധവന് പറയുന്നു. മഞ്ജു രണ്ട്നേരം ക്ഷേത്രത്തില്‍ പോകുന്നവളാണെന്ന് ബോധ്യപ്പെടുത്തുന്നത് ഖേദകരമാണെന്നും എന്‍.എസ് മാധവന് കൂട്ടിച്ചേര്‍ത്തു.
Post Your Comments