
പ്രമുഖ നടി ഭാവനയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ സത്യാവസ്ഥ ഉടനെ കണ്ടെത്തണമെന്നു നടി ഭാഗ്യ ലക്ഷ്മി. സംഭവം അറിഞ്ഞപ്പോള്‍ തന്നെ അടുത്ത സുഹൃത്ത് കൂടിയായ ഭാവനയെ ആദ്യം വിളിക്കുകയാണ് ചെയ്തതെന്നും എന്നാൽ ഭാവനയുടെ ഫോൺ ഓഫ് ആയിരുന്നെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
ഈ വാര്‍ത്തയുടെ സത്യാവസ്ഥ ഉടനെ പുറത്തറിയണമെന്നും ഇപ്പോൾ മാധ്യമങ്ങളിൽ വന്ന വാർത്ത മാത്രമേ തനിക്ക് അറിയൂ എന്നും നടി വ്യക്തമാക്കി.
ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ..
പൊതുവേ നടിമാരുടെ കൂടെ നിൽക്കുന്ന മാനേജറും ഡ്രൈവറുമാരുമെല്ലാം പിന്നീട് കുഴപ്പക്കാരായി മാറുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്രയും അപകടാവസ്ഥയിലേക്ക് പോകുന്നത് ഇതാദ്യമാണ്. എല്ലാ നടിമാരും സൂക്ഷിക്കേണ്ട കാര്യമാണ്. നടിയുടെ മാത്രം കാര്യമല്ല എല്ലാ സ്ത്രീകൾക്കും ഇത് സംഭവിക്കാം. കോടതിയോ സർക്കാരോ ഒന്നും ചെയ്യില്ല. ഒരിക്കലും ഇതുപോലെ കെയർലെസ് ആകരുതെന്നും നമ്മുടെ സുരക്ഷ നമ്മൾ തന്നെയാണ് നോക്കേണ്ടതെന്നും താരം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇത്രയും ഗുണ്ടാ ഹിസ്റ്ററിയുള്ള ഒരാൾ എങ്ങനെയാണ് ഭാവനയുടെ വണ്ടിയിൽ കയറിപ്പറ്റിയെന്നാണ് എനിക്ക് മനസ്സിലാകാത്തതെന്നും ഭാഗ്യ ലക്ഷ്മി പറയുന്നു. താൻ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് വരാറുണ്ട്. പകൽ സ്കൂൾ കുട്ടികൾക്ക് ലിഫറ്റ് കൊടുക്കാറുമുണ്ട്. എന്നാൽ രാത്രി ആര് കൈകാണിച്ചാലും ഞാൻ ഒരിക്കലും വണ്ടിയില്‍ കയറ്റില്ലയെന്നും താരം പറയുന്നു
Post Your Comments