
യുവപ്രേക്ഷകര്‍ക്കിടെയില്‍ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന YES എന്ന ഷോര്‍ട്ട് ഫിലിമിന് പ്രത്യേകതകളേറെയാണ്. മലയാളത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സിംഗിള്‍ ഷോട്ട് ഹ്രസ്വ ചിത്രമാണ് YES.
ഒറ്റഷോട്ടില്‍ പങ്കുവെയ്ക്കുന്ന ചിത്രത്തിന്‍റെ സമയ ദൈര്‍ഖ്യം 9.20 മിനിറ്റ് ആണ്. ഒരു യുവാവ് പെണ്‍കുട്ടിയോട് തന്‍റെ പ്രണയം തുറന്നു പറയുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജിലെ വിദ്യാര്‍ഥികളാണ് വേറിട്ട ഈ ഹ്രസ്വചിത്രം തയ്യാറാക്കിയിരിക്കുന്നത്. യൂട്യൂബില്‍ വന്‍പ്രേക്ഷക സ്വീകര്യതയോടെ മുന്നേറുന്ന ‘YES’ ഒരു സിനിമ പോലെ എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുകയാണ്.
Post Your Comments