മുഖ്യമന്ത്രിയാകാനുള്ള ശശികലയുടെ നീക്കത്തെ വിമര്‍ശിക്കുന്നതില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്ന താരങ്ങളായിരുന്നു കമല്‍ഹാസനും അരവിന്ദ് സ്വാമിയും. പ്രതിപക്ഷത്തെ പുറത്താക്കി വിശ്വാസവോട്ടെടുപ്പ് നേടിയ എഐഡിഎംകെ നടപടിയെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇവര്‍ ഇരുവരും.
ട്വിറ്റര്‍ പോസ്റ്റിലൂടെ എഐഡിഎംകെയും തമിഴ്നാട് മുഖ്യന്‍ പളനി സ്വാമിയെയും കടുത്ത ഭാഷയില്‍ പരിഹസിക്കുകയാണ് കമല്‍ഹാസന്‍.
‘തമിഴ്‌നാട്ടിലുളളവരേ, നിങ്ങളുടെ ആദരണീയരായ എംഎല്‍എമാരെ എല്ലാവിധ ബഹുമാനത്തോടെ സ്വീകരിക്കൂ’ എന്നാണ് കമലിന്റെ പരിഹാസം.
മാധ്യമങ്ങളെ വിലക്കിയും ജയാ ടിവിയിലൂടെ തെരഞ്ഞെടുത്ത ദൃശ്യങ്ങള്‍ മാത്രം പുറത്തുവിട്ടും നടന്ന വിശ്വാസ വോട്ടിലൂടെ പൗരാവകാശങ്ങളുടെ ലംഘനമാണ് നടന്നതെന്നായിരുന്നു അരവിന്ദ് സ്വാമിയുടെ പ്രതികരണം. എംഎല്‍എമാരിലൂടെ നടപ്പായ വിശ്വാസവോട്ടെടുപ്പ് അംഗീകരിക്കാന്‍ കഴിയില്ല. ഇതിന് മുമ്പ് അവര്‍ ജനങ്ങളെയാണ് കാണേണ്ടിയിരുന്നത്, അല്ലാതെ റിസോര്‍ട്ടില്‍ പാര്‍ട്ടി നടത്തുകയായിരുന്നില്ലെന്നും അരവിന്ദ് സ്വാമി ട്വിറ്റര്‍ പോസ്റ്റില്‍ കുറിച്ചു.
Post Your Comments