CinemaGeneralNEWS

നടിയെ തട്ടിക്കൊണ്ടു പോയ സംഭവം; സംവിധായകന്‍ വിനയന്റെ വിലയിരുത്തലുകള്‍ ഇങ്ങനെ..

നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തെ അപലപിച്ച് മലയാള ചലച്ചിത്ര ലോകം. ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന നടിയെ തട്ടിക്കൊണ്ടുപോയി ചിത്രങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ ശക്തമായ പ്രതികരണങ്ങളുമായി സംവിധായകന്‍ വിനയന്‍ രംഗത്ത്. വളരെ ഗുരുതരമായ വിഷയമാണിത്. സെലിബ്രിറ്റിയായ ഒരാള്‍ക്ക് കേരളം പോലെ ഏറെ ജനസാന്ദ്രതയുള്ള ഒരു സംസ്ഥാനത്ത് നടുറോഡില്‍ വച്ച് ഇങ്ങനെ ഒരു സംഭവം ഉണ്ടാവുക എന്നത് ഏറെ നിര്‍ഭാഗ്യകരമാണെന്നും വിനയന്‍ പറയുന്നു.

സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചന ഉണ്ടെന്നും നടി അഭിനയിക്കുന്ന ചിത്രത്തിന്റെ നിര്‍മാതാവിനും സംവിധായകനും ഈ വിഷയത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നു വിനയന്‍ അഭിപ്രായപ്പെട്ടു. തന്റെ അറിവില്‍ ആ നടി പ്രൊഡക്ഷന്‍ യൂണിറ്റിന്റെ വണ്ടിയിലാണ് പോന്നത്. അപ്പോള്‍ സംഭവിച്ചതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും നിര്‍മ്മാതാവിനും കൂടി ചുമതലപ്പെട്ടതാണ്. സിനിമയുടെ ജോലികളുമായി ബന്ധപ്പെട്ട യാത്രയിലാണ് ആക്രമിക്കപ്പെടുന്നത്.

സിനിമയുടെ പ്രൊഡക്ഷന്‍ യൂണിറ്റില്‍ ഡ്രൈവര്‍മാരെ നിയമിക്കുന്നതില്‍ ഫെഫ്ക്കയ്ക്ക് ഉത്തരവാദിത്വമുണ്ട്. അങ്ങനെ വരുമ്പോള്‍ ഡ്രൈവര്‍മാരുടെ സ്വഭാവമോ പശ്ചാത്തലമോ ഒന്നും പരിശോധിക്കാതെയാണോ ജോലിക്കെടുക്കുന്നതെന്നും വിനയന്‍ ചോദിക്കുന്നു.
ഇതിന്റെ പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് തന്റെ വിലയിരുത്തല്‍. ഇതിനെതിരെ കൃത്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണം. ആരാണ് ഈ ആക്രമണത്തിന് പിന്നിലുള്ളതെന്ന് എത്രയും പെട്ടന്ന് കണ്ടെത്തണമെന്നും വിനയന്‍ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button