ചിയാന്‍ വിക്രം നായകനായി അഭിനയിക്കുന്ന സംവിധായകന് ഗൗതം മോനോന്റെ പുതിയ ചിത്രം അനിശ്ചിതത്വത്തില്‍ എന്ന തരത്തിലുള്ള വാര്‍ത്തകള്‍ തമിഴ് സിനിമാ മേഖലയില്‍ ചര്‍ച്ചയാവുകയാണ്. ധ്രുവനച്ചത്തിരം സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകൻ ഗൗതം മേനോനും വിക്രവും തമ്മിൽ ഉടക്കിയെന്നും വിക്രം ചിത്രത്തില്‍ നിന്നും പിന്മാറിയെന്നും വാര്‍ത്ത. ഇതേ തുടർന്നാണ് നടൻ, വിജയ് ചന്ദർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ജോയിൻ ചെയ്തതെന്നും വാർത്ത വന്നു.
എന്നാൽ ഇവർ തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്നും സിനിമയുടെ ചിത്രീകരണം മുന്നോട്ട് പോകുന്നുണ്ടെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. സംവിധായകന്റെ പൂര്‍ണ്ണ സമ്മതതോടെയാണ് പുതിയ ചിത്രത്തില്‍ വിക്രം അഭിനയിക്കുന്നതെന്നും അവര്‍ പറയുന്നു. തെലുങ്ക് നടി റിതു വര്‍മ്മയാണ് ചിത്രത്തില്‍ നായിക.
എന്നാല്‍ ധ്രുവനച്ചത്തിരം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ നായികയായി ആദ്യം തീരുമാനിച്ചിരുന്നത് പ്രേമത്തിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ സായി പല്ലവിയായിരുന്നു. എന്നാല്‍ മറ്റു ചില സിനിമകളുടെ തിരക്കുകള്‍ കാരണം സായി ഈ ചിത്രത്തില്‍ നിന്നും പിന്മാറിയ സാഹചര്യത്തിലാണ് നായികയായി മലയാളിയായ അനു ഇമ്മാനുവലിനെ തീരുമാനിച്ചത്. എന്നാല്‍ ചിത്രത്തില്‍ നിന്നും നായിക അനു ഇമ്മാനുവല്‍ പിന്മാറി. തെലുങ്ക് നടി റിതു വര്‍മ്മയാണ് അഭിനയിക്കുന്നത്.
Post Your Comments