GeneralNEWS

കലയ്ക്കപ്പുറം അനുകരണം എന്ന അത്ഭുതം; നടി സേതുലക്ഷ്മിയുടെ ശബ്ദം അനുകരിച്ച് മിമിക്രി താരം ഹീറോയായി!

സമീപകാലത്ത് മലയാള സിനിമയില്‍ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ അഭിനേത്രിയാണ് സേതുലക്ഷ്മി. ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട സേതുലക്ഷ്മി ഇതിനോടകം നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം ‘കോമഡി ഉത്സവം’ എന്ന ഫ്ലവേഴ്സ് ടിവിയുടെ ചാനല്‍ പരിപാടിയില്‍ സേതുലക്ഷ്മിയായായിരുന്നു അതിഥിയായി എത്തിയത്. പക്ഷേ അവിടെ താരമായത് സേതുലക്ഷ്മിയല്ല, നടിയുടെ ശബ്ദം അനുകരിച്ച മിമിക്രി കലാകാരനാണ് വേദിയിലെ ഹീറോയായി മാറിയത്. സേതുലക്ഷ്മി അഭിനയിച്ച ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’, ‘ഹൗ ഓള്‍ഡ്‌ ആര്‍ യു’ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളുടെ ശബ്ദം വളരെ പെര്‍ഫെക്റ്റായി അനുകരിച്ച മിമിക്രി താരം സദസ്സിലിരിക്കുന്നവരെ ശരിക്കും അമ്പരപ്പിച്ചു.
കലയ്ക്കപ്പുറം അനുകരണം എന്നത് ഒരു അത്ഭുതമെന്ന് തെളിയിക്കുന്ന ആ മിന്നല്‍ പ്രകടനം കാണാം.

shortlink

Post Your Comments


Back to top button