അറുപതുകളുടെ രണ്ടാം പകുതിയിലും എഴുപതുകളിമൊക്കെ മലയാള സിനിമയില്‍ കുടുംബപ്രേക്ഷകരെ ആകര്‍ഷിച്ച ഒട്ടനവധി നല്ല ചിത്രങ്ങളുടെ വസന്തകാലമായിരുന്നു. നസീറും സത്യനും മധുവും ഷീലയും ശാരദയുമൊക്കെ രംഗം അടക്കിവാണ കാലം. അക്കാലത്തെ താര റാണിമാരില്‍ ഒരാളായ ശാരദ തന്റെ അഭിനയ ജീവിതത്തിലെ ഇതുവരെയും നടക്കാത്ത ഒരാഗ്രഹം തുറന്നു പറയുന്നു.
മലയാള സിനിമയുടെ ദുഃഖപുത്രിയെന്നും അമ്മ മനസ്സെന്നും വിശേഷിപ്പിക്കുന്ന താരമാണ് ഉര്‍വശി ശാരദ.
ശാരദയുടെ വാക്കുകള്‍ ഇങ്ങനെ..
‘അന്നൊന്നും ഇന്നത്തെപ്പോലെ മെഗാസ്റ്റാറുകളും സൂപ്പര്‍സ്റ്റാറുകളുമൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴല്ലേ സൂപ്പര്‍സ്റ്റാറും ഫൈവ് സ്റ്റാറും സെവന്‍ സ്റ്റാറുമൊക്കെ വന്നത്. അന്ന് സത്യന്‍ മാഷും നസീര്‍ സാറുമായിരുന്നു മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍. പക്ഷേ ആ വാക്കുണ്ടായിരുന്നില്ല. അവരുമായും ഇപ്പോഴത്തെ പിള്ളേരുമായും ഞാനഭിനയിച്ചിട്ടുണ്ട്. കൂട്ടത്തില്‍ അഭിനയിച്ചിട്ടില്ലാത്ത ഒരേയൊരാള്‍ മോഹന്‍ലാലാണ്. മോഹന്‍ലാലിനൊപ്പം കൂടി അഭിനയിക്കണമെന്നാണാഗ്രഹം. നല്ല നടനല്ലെ അദ്ദേഹം.’ ശാരദ പറഞ്ഞു.
കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ വനിതാവേദി സമ്മാനിക്കുന്ന ‘സ്‌നേഹിത’ പുരസ്‌ക്കാരം ഏറ്റുവാങ്ങാനെത്തിയതായിരുന്നു നടി ഉര്‍വ്വശി ശാരദ.
Post Your Comments