ഗാനമേള എല്ലാവര്ക്കും പ്രിയപ്പെട്ട ഒരു സ്റ്റേജ് പ്രോഗ്രാം തന്നെയാണ്. ഏതൊരു സ്റ്റേജ് പരിപാടിയിലും ഇപ്പോള്‍ പാട്ട് ഒരു നിര്‍ബന്ധ ഘടകമാണ്. ഇഷ്ടപ്പെട്ട വരികള്‍ മനോഹര ശബ്ദത്തില്‍ വരുമ്പോള്‍ അത് കേള്‍ക്കാന്‍ ആസ്വാദകര്‍ കാത്തിരിക്കുന്നു. സ്റ്റേജ് പരിപാടിക്കിടയില്‍ ഓര്‍ക്കസ്ട്രയോടെയും അല്ലാതെയും പാടുന്ന രീതികള്‍ നിലനില്‍ക്കുന്നു. റെക്കോര്‍ഡിട്ടു ചുണ്ടനക്കുന്ന രീതി ഗായകര്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്നതായും അത് ശരിയല്ലെന്നും പ്രശസ്ത ഗായിക ലതിക.
വിദേശ പ്രോഗ്രാമുകളില്‍ ഇപ്പോള്‍ ഇത് സാധാരണമായിക്കഴിഞ്ഞുവെന്നും എന്നാല്‍ ഇത്തരം പ്രവര്‍ത്തി ഗായകരുടെയും ആ പരിപാടി നടത്തിപ്പുകാരുടെയും അന്തസില്ലായ്മയെയാണ് കാണിക്കുന്നതെന്നും ലതിക പറയുന്നു. നാന വാരികയില്‍ എഴുതുന്ന സംഗീതം ശ്രുതിയും ലയത്തിലാണ് ലതിക ഈ അഭിപ്രായം പറയുന്നത്.
പാട്ടുകാര്‍ പാടുന്നത് നേരില്‍ കണ്ടു ആസ്വദിക്കാന്‍ കാശും മുടക്കി വരുന്നവരെ വഞ്ചിക്കുന്നതാണ് ഗായകര്‍ ചുണ്ടനക്കി മാത്രം ചെയ്യുന്നതിലൂടെ ചെയ്യുന്നത്. ചീറ്റിംഗ് വലിയൊരു ക്രൈം ആണ്. അതിനാല്‍ ജനങ്ങളെ ഇങ്ങനെ ചീറ്റ് ചെയ്യുന്ന ഗായകരും ചെയ്യുന്നത് ക്രൈമാണെന്നും ഗായിക പറയുന്നു. ഇതിനൊക്കെ നിയയമം വന്നാല്‍ ഗായകര്‍ അകത്തുപോകും. സ്റ്റേജില്‍ ഓടി നടന്നൊന്നും പാടാന്‍ കഴിയില്ല. സൌണ്ട് വേരിയേഷന്‍ വരും. എന്നാല്‍ റിക്കോര്ഡ് ഇട്ട് ചെയ്യുന്ന ഗായകര്‍ക്ക് ഇത് എന്ത് വേണമെങ്കിലും ചെയ്യാം.
Post Your Comments