
ഒരു മലയാള ചിത്രം ബോളിവുഡ് താരങ്ങളുടെ പ്രശംസയ്ക്ക് വിധേയമാകുകയാണ്. ജയരാജ് ബോളിവുഡ് തലത്തില്‍ ഒരുക്കുന്ന വീരമാണ് ഇപ്പോള്‍ ബോളിവുഡ് താരങ്ങള്‍ക്കിടയില്‍ ചര്‍ച്ച. കുനാല്‍ കപൂര്‍ നായകനായി എത്തുന്ന ഈ ചിത്രത്തെ ബോളിവുഡ് താരം ഋതിക് റോഷന് പിന്നാലെ സിനിമയെ പ്രകീര്‍ത്തിച്ച് എത്തിയിരിക്കുകയാണ് സാക്ഷാല്‍ ആമിര്‍ ഖാന്. സിനിമയുടെ ട്രെയിലര്‍ മികച്ചതെന്ന് അഭിപ്രായപ്പെട്ട ആമിര്‍ കുനാല്‍ കപൂറിന് ആശംസകളും നേര്‍ന്നു. ജയരാജ് സംവിധാനം ചെയ്ത ചിത്രം വീരം 24ന് തിയേറ്ററുകളില്‍ എത്തുകയാണ്.
എസ് കുമാറാണ് വീരത്തിന്റെ ഛായാഗ്രാഹകന്‍. ജയരാജിന്റെ നവരസം പരമ്പരയിലെ അഞ്ചാം ചിത്രമായി ഒരുങ്ങുന്ന വീരത്തില്‍ ലോകോത്തര സാങ്കേതിക വിദഗ്ധരാണ് അണിനിരക്കുന്നത്.
ചന്ദ്രകലാ ആര്‍ട്സ് ആണ് വീരം നിര്‍മ്മിച്ചിരിക്കുന്നത്. ലാല്‍ജോസിന്റെ എല്‍ജെ ഫിലിംസാണ് വിതരണം.
Post Your Comments