മലയാള സിനിമയില്‍ ചരിത്രം കുറിച്ച മോഹന്‍ലാല്‍ ചിത്രമാണ് പുലിമുരുകന്. ഇതില്‍ പുലിയുമായുള്ള സീനുകള്‍ ഗ്രാഫിക് ആണെന്നും പുലി പാവ വച്ചാണ് ഷൂട്ടിംഗ് നടത്തിയതെന്നുമുള്ള വിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ പുലിമുരുകനില്‍ മോഹന്‍ലാല്‍ പുലിയെതൊട്ടിട്ടില്ലയെന്ന വിമര്‍ശനവുമായി മന്ത്രി ജി സുധാകരന് രംഗത്ത്. അത് തനിക്ക് വ്യക്തമായി അറിയാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചെമ്മീന്‍ സിനിമയുടെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
സിനിമയുടെ നിര്‍മ്മാണ ചെലവ് നോക്കി നിലവാരം അളക്കുന്ന കാലമായി മാറിക്കഴിഞ്ഞു. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട നല്ല സിനിമകള്‍ ഉണ്ടാകണമെന്നും എണ്ണത്തേക്കാള്‍ ഉപരി നല്ല സിനിമകളാണ് വേണ്ടതെന്നും സുധാകരന് പറഞ്ഞു.
മുന്‍പും താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി എത്തിയിട്ടുള്ള വ്യക്തിയാണ് മന്ത്രി. ഇന്നത്തെ നടിമാര്‍ അഭിനയത്തിന്റെ മഹത്വം മറക്കുകയാണെന്നും ഗ്ലാമറസ്സായി ശ്രദ്ധ നേടാന്‍ മാത്രമാണ് ഇവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം മുന്‍പ് വിമര്‍ശിച്ചിരുന്നു
Post Your Comments