ഇപ്പോള്‍ മലയാള സിനിമാ ലോകത്ത് ജാതി മത രാഷ്ട്രീയ തലത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു വരുകയാണ്. കമല്‍ എന്ന സംവിധായകനോടുള്ള എതിര്‍പ്പില്‍ തുടങ്ങിയ വിവാദം ഇപ്പോള്‍ മഞ്ജു വാര്യരിലേക്കും നീണ്ടു കഴിഞ്ഞു. മാധവിക്കുട്ടിയുടെ ജീവചരിത്ര സിനിമ വിദ്യാ ബാലനെ നായികയാക്കി കമല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിദ്യാ ബാലന്‍ പിന്‍മാറിയതിന് പിന്നാലെ മഞ്ജു ആമിയാകാന്‍ തയ്യാറെടുത്തു.
കമലാ സുരയ്യയുടെ റോളില്‍ മഞ്ജു അഭിനയിക്കുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ സംഘപരിവാര്‍ ഗ്രൂപ്പുകളും ഹിന്ദുത്വ അനുഭാവികളും പ്രതിഷേധവും വിമര്‍ശനവുമായി എത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഫേസ്ബുക്കിലൂടെ മഞ്ജു വാര്യര്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തി.
ചിത്രത്തില്‍ അഭിനയിക്കുന്നത് തന്റെ രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമായിട്ടല്ലെന്നാണ് മഞ്ജു പ്രതികരിച്ചത്. മഞ്ജുവിനെ വിശദീകരണം ഒരു തരാം കീഴടങ്ങല്‍ ആണെന്ന തരത്തില്‍ വിമര്‍ശനം ഉയര്‍ന്നു തുടങ്ങിയിരുന്നു. രാഷ്ട്രീയമുണ്ടെന്ന് ഉറക്കെപ്പറഞ്ഞു തന്നെ മാധവിക്കുട്ടിയാവൂ എന്നാണ് ദീപാ നിശാന്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ മഞ്ജുവിനോട് ആവശ്യപ്പെടുന്നത്.
ദീപാ നിശാന്ത് ഫേസ്ബുക്ക് പോസ്റ്റ്
രാഷ്ട്രീയവത്കരിക്കുക എന്നതിനര്‍ത്ഥം പാര്‍ട്ടിവല്‍ക്കരിക്കുക എന്നല്ല എന്ന് മാര്‍ത്താ ഹാര്‍നേക്കര്‍ പറഞ്ഞിട്ടുണ്ട്. പരമ്പരാഗതരീതിയിലുള്ള മുദ്രാവാക്യം വിളികളോ സമരമുഖങ്ങളിലെ പോരാട്ടമോ മാത്രമല്ല, ഇടപെടല്‍ കൂടി രാഷ്ട്രീയമാണ്. ശരിയെന്ന് തോന്നുന്നതിനോട് ചേര്‍ന്നു നില്‍ക്കലും രാഷ്ട്രീയമാണ്. മാധവിക്കുട്ടിയാകലും രാഷ്ട്രീയമാണ്. രാഷ്ട്രീയം അത്ര മോശപ്പെട്ട സംഗതിയല്ല എന്നര്‍ത്ഥം. ഒരു നിലപാടു കൂടിയാണത്. എനിക്ക് രാഷ്ട്രീയമില്ല എന്ന വാക്കിനേക്കാള്‍ അശ്ലീലമായി മറ്റൊന്നുമില്ല മഞ്ജൂ… രാഷ്ട്രീയമുണ്ടെന്ന് ഉറക്കെപ്പറഞ്ഞു തന്നെ മാധവിക്കുട്ടിയാവൂ, ആശംസകള്‍..
Post Your Comments