സിനിമകള്‍ ആസ്വദിക്കുന്ന സമൂഹം തന്നെ അതില്‍ വര്‍ഗ്ഗീയതയും രാഷ്ട്രീയവും കണ്ടു തമ്മില്‍ തല്ലുന്ന ഒരു സമൂഹമായി കേരളം മാറുകയാണോ? ഇപ്പോള്‍ സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായ ചിത്രമാണ് ടോവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു മെക്സിക്കന്‍ അപാരത. ക്യമ്പസ് രാഷ്ട്രീയത്തിന്റെ കഥ പറയുന്ന ചിത്രം ഇറങ്ങുന്നതിന് മുന്‍പ് തന്നെ ക്യാമ്പസുകളിൽ സംസാരവിഷയമായിരുന്നു.
ഇപ്പോള്‍ ഒരു മെക്സിക്കന്‍ അപാരത എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വീണ്ടും ചുവടുവെക്കുന്ന രൂപേഷ് പീതാംബരന് സമൂഹമാധ്യമങ്ങള്‍ വഴി ഭീക്ഷണി ഉയര്‍ന്നിരിക്കുകയാണ്.
ചിത്രത്തില്‍ ഒരു കെ എസ് യു പ്രവര്‍ത്തകനെയാണ് നടന്‍ രൂപേഷ് പീതാംബരന്‍ അവതരിപ്പിക്കുന്നത്. നേരെയാണ് സമൂഹമാധ്യമങ്ങള്‍ വഴി ഭീക്ഷണി. “പടം ഇറങ്ങട്ടെ ബാക്കി എന്നിട്ട്, എസ് എഫ് ഐക്കാരുടെ മേല്‍ ഒരു തുള്ളി ചോര പൊടിഞ്ഞാല്‍ മോനേ രൂപേഷേട്ടാ ഇങ്ങള് തീര്‍ന്നു” എന്നാണ് ഭീക്ഷണികളില്‍ ഒന്ന്. ഫെയ്സ്ബുക്കില്‍ നൗഷാദ് ഹെന്റി എന്നയാള്‍ ഇട്ട പോസ്റ്റിന് അതേ നാണയത്തില്‍ തന്നെ രൂപേഷ് മറുപടി നല്‍കി.
“ഞാന്‍ അഡ്രസ് തരാം വന്ന് തീര്‍ക്കു” എന്ന് രൂപേഷ് മറുപടി നല്‍കി. ഈ കമന്റിന്റെയും അതിനുള്ള മറുപടിയുടെയും സ്ക്രീന്‍ ഷോട്ട് രൂപേഷ് പങ്കുവെച്ചിട്ടുണ്ട്. രാഷ്ട്രീയവും സിനിമയും കൂട്ടിക്കുഴയ്ക്കരുതെന്ന് പറഞ്ഞതുവഴി ഞാന്‍ അര്‍ത്ഥമാക്കിയത് ഇതാണ്. ശ്രദ്ധ പിടിച്ചുപറ്റാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ലജ്ജാകരമാണെന്ന് ഫേസ്ബുക്കില്‍ രൂപേഷ് കുറിച്ചു.
സ്ഫടികത്തില്‍ ആടുതോമയുടെ കുട്ടിക്കാലം അവതരിപ്പിച്ച് ശ്രദ്ധനേടിയ രൂപേഷ്, ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി തീവ്രം എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു. എറണാകുളം മഹാരാജാസ് കോളേജിനെ ചുറ്റിപറ്റിയാണ് ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന കഥ പുരോഗമിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
Post Your Comments