ബോളിവുഡിലും കോളിവുഡിലും മാത്രം കണ്ടുവരുന്ന പ്രചരണരീതിയുമായി ഒരു മലയാള സിനിമ. വിനീത് ശ്രീനിവാസൻ ചിത്രം എബിയാണ് പ്രചാരത്തില്‍ വ്യത്യസ്തതയുമായി കടന്നു വരുന്നത്. എയർ ഏഷ്യ ഇനി എബിയുടെ ഔദ്യോഗിക എയർലൈൻ പാർട്ണർ ആകുന്നു. രജനീകാന്തിന്റെ കബാലി സിനിമയ്ക്ക് ശേഷം എയർഏഷ്യ ഭാഗമാകുന്ന രണ്ടാമത്തെ തെന്നിന്ത്യന്‍ ചിത്രമാണ് എബി. ചിത്രത്തിലെ പ്രമേയത്തിന്റെ വ്യത്യസ്തയാണ് ഇങ്ങനെയൊരു നീക്കത്തിന് എയർഏഷ്യയെ പ്രേരിപ്പിച്ചത്.
പ്രചരണത്തിന്റെ ഭാഗമായി യാത്രക്കാർക്ക് പ്രത്യേക ‘എബി ഓഫർ’ എയർ ഏഷ്യ ഒരുക്കും. ഫ്ലൈ ലൈക് എബി ക്യാംപയിന്‍
തുടക്കമിട്ടാകും പ്രചരണപരിപാടികൾ ആരംഭിക്കുക. എബി സിനിമ കാണുന്നവർക്ക് സൗജന്യ വിദേശയാത്ര ഉൾപ്പടെയുള്ള നിരവധി സമ്മാനങ്ങള്‍ നല്‍കുവാനും പദ്ധതിയുണ്ട്. ഫെബ്രുവരി 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നേരത്തെ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ത്രീഡി പരസ്യബോർഡ് എറണാകുളത്ത് സ്ഥാപിച്ചിരുന്നു.
We’re proud to be the official airline partner of Aby, the Malayalam movie about a young man with a big dream – a dream to fly… pic.twitter.com/gaKHL2wuwy
— AirAsia India (@airasiain) February 16, 2017
Post Your Comments