ആലാപനത്തിലൂടെയും അഭിനയത്തിലൂടെയും വേറിട്ട ഒരു ശൈലി പിന്തുടരുന്ന നടിയാണ് രമ്യാനമ്പീശന്. മറ്റുള്ള നടിമാരെ പോലെ സോഷ്യല്‍ മീഡിയയില്‍ കുത്തിയിരുന്നു ഫോട്ടോ പോസ്റ്റ് ചെയ്യുകയോ കമന്റുകള്‍ ഇടുകയോ ചെയ്യുന്നതില്‍ സജീവമല്ല താരം. അടുത്തിടെ നല്കിയ അഭിമുഖത്തില്‍ എന്തുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകാത്തതെന്ന ചോദ്യത്തിന് രമ്യ മറുപടി നല്കുന്നു. ഒത്തിരി ട്വീറ്റ് ചെയ്യുക, പോസ്റ്റ് ചെയ്യുക എന്നിതിലൊന്നും എനിക്ക് താത്പര്യമില്ല. ”എന്റെ സ്വകാര്യമായ കാര്യങ്ങളൊന്നും പ്രദര്‍ശനത്തിന് വെക്കാനും ഉദ്ദേശമില്ല.എനിക്ക് എന്റേതായൊരു പെഴ്സണല്‍ സ്പേസസ് വേണം.പിന്നെ സോഷ്യല്‍ മീഡിയയെക്കുറിച്ച് ഓരോരുത്തര്‍ക്കും ഓരോ കാഴ്ചപ്പാടാണ്. ചിലര്‍ കുറച്ചുകൂടെ ആക്ടീവായിരിക്കും. എനിക്കെന്തായാലും അത്ര ആക്ടീവാകാന്‍ താത്പര്യമില്ല” രമ്യ പറഞ്ഞു.
നടികളെ ഒരു പ്രഹേളികയായി കാണാതെ അവരെ മനസ്സിലാക്കുന്ന ഒരാള്‍ ജീവിതത്തില്‍ വരണം എന്നാണ് ആഗ്രഹമെന്നും അത് എങ്ങിനെ, എപ്പോള്‍ സംഭവിക്കുമെന്ന് അറിയില്ലയെന്നും താരം വ്യക്തമാക്കി. തത്ക്കാലം മനസ്സില്‍ അങ്ങിനെ ഒരാളില്ലയെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.
Post Your Comments