സംവിധായകന്‍ വിജയുമായുള്ള വിവാഹ മോചനത്തിന് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുന്ന അമല പോള്‍ നിരവധി വിമര്‍ശങ്ങള്‍ നേരിട്ടിരുന്നു. വിവാഹമോചനത്തിനു ശേഷം പല പാര്‍ട്ടികളിലും ആഘോഷ പരിപാടികളിലും അമല പങ്കെടുത്തിരുന്നു. ഇതാണ് താരത്തെ വിമര്‍ശിക്കാന്‍ സോഷ്യല്‍ മീഡിയ കണ്ടെത്തിയ കാര്യം. എന്നാല്‍ ഇപ്പോള്‍ അമല പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ചര്‍ച്ചയ്ക്കു കാരണം .
യുവാവിനൊപ്പം നിൽക്കുന്നൊരു ചിത്രമാണ് അമല ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. തോളോട് തോൾ ചേർന്ന്
നിൽക്കുന്ന ഈ യുവാവ് ആരെന്നായിരുന്നു വിമർശകരുടെ സംശയം. നിരവധി ആളുകൾ അമല പോളിനെതിരെ രംഗത്തെത്തുകയും ചെയ്തു.
വിജയുമായുള്ള വിവാഹ മോചനത്തിന് ശേഷം അമലയുടെ പുതിയ കാമുകനാണോ ഈ ചിത്രത്തിലുള്ളതെന്ന് വരെ സംശയം ശക്തമായി. എന്നാല്‍ ഈ ചിത്രത്തില്‍ ഉള്ളത് തന്‍റെ സുഹൃത്ത് അജിത് ആണെന്നും പഴയസുഹൃത്തുക്കളെ കാണാൻ കേരളത്തിലെത്തിയപ്പോൾ എടുത്ത ചിത്രമാണിതെന്നും അമല പറയുന്നു. അദ്ദേഹത്തിന്‍റെ വിവാഹം കഴിഞ്ഞ സമയത്ത് വിവാഹാശംസകൾ നേർന്ന് അമല പോൾ ഫെയ്സ്ബുക്കിൽ വിവാഹഫോട്ടോ പങ്കുവക്കുകയും ചെയ്തിരുന്നു.
Post Your Comments