ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ തരംഗമുണ്ടാക്കിയ ചിത്രമാണ് എസ്എസ് രാജമൗലിയുടെ ബാഹുബലി. മെയ്ക്കിങ്ങില്‍ ഹോളിവുഡിനോട് കിടപിടിക്കുന്ന ഈ ചിത്രം നിരവധി അംഗീകാരങ്ങള്‍ നേടി. ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിരങ്ങുന്നതിന്റെ ആവേശത്തിലാണ് പ്രേക്ഷകര്‍. നാല് വര്‍ഷം നീണ്ടുനിന്ന ബാഹുബലി വേഷത്തോട് വിടപറഞ്ഞ് പ്രഭാസ് അടുത്ത ബിഗ് ബജറ്റില്‍ സിനിമയിലേക്ക് കടക്കുന്നു.
സുജിത് സിങ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മുതല്‍മുടക്ക് 150 കോടിയാണ് . തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രമൊരുക്കുന്നത്. നീല്‍ നിഥിന് മുകേഷാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. ബാഹുബലിക്ക് ശേഷം ലഭിച്ച പ്രഭാസിന്റെ താരമൂല്യം പരമാവധി ഉപയോഗിക്കാനാണ് സംവിധായകന് ലക്ഷ്യമിടുന്നത്. പ്രഭാസിന്റെ 19-മത് സിനിമയാണിത്
200 കോടി മുതല്‍മുടക്കിലായിരുന്നു ബാഹുബലി പൂര്‍ത്തിയാക്കിയത്.
Post Your Comments