കേരളത്തില്‍ വിജയ്യെയും സൂര്യയെയും പോലെയുള്ള വമ്പന്‍ താരങ്ങളുടെ സിനിമകള്‍ക്ക് കൂടുതല്‍ റിലീസിംഗ് സെന്ററുകള്‍ ലഭിക്കുമ്പോള്‍ മലയാള സിനിമയ്ക്ക് തിയേറ്റര്‍ ലഭിക്കാതെ വരുന്ന സാഹചര്യമായിരുന്നു മുന്‍പൊക്കെ. അടുത്തകാലത്തായി മലയാള സിനിമയുടെ വാണിജ്യ ഉയര്‍ച്ച കേരളത്തില്‍ വേരുറപ്പിച്ച തമിഴ് സിനിമാ വ്യവസായത്തിനാണ് കനത്ത പ്രഹരം ഏല്‍പ്പിക്കുന്നത്.
നിലവാരം കുറഞ്ഞ വിജയ് സൂര്യ ചിത്രങ്ങള്‍ പോലും അഞ്ചും,ആറും ആഴ്ചകള്‍ കേരളത്തിലെ തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇന്ന് ഒരാഴ്ച തികയുമ്പോഴേക്കും ബി ക്ലാസ് തിയേറ്ററുകളിലേക്ക് സൂപ്പര്‍ താരങ്ങളുടെ തമിഴ് ചിത്രങ്ങള്‍ ഷിഫ്റ്റ് ചെയ്യുകയാണ്. എ ക്ലാസ് തിയേറ്ററുകളില്‍ നിന്ന് പണം കൊയ്തിരുന്ന വമ്പന്‍ തമിഴ് ചിത്രങ്ങള്‍ കേരളത്തിലെ വിതരണക്കമ്പനികള്‍ക്ക് നഷ്ടം മാത്രമാണ് വരുത്തി വയ്ക്കുന്നത്.
സൂര്യയുടെ മാസ് എന്ന ചിത്രം റിലീസ് ചെയ്തപ്പോഴായിരുന്നു അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം സിനിമയുടെ വരവ്, എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിച്ച പ്രേമം പ്രേക്ഷര്ക്കിടെയില് മാസ് ആയപ്പോള്‍ അതേ അവസരത്തില്‍ സൂര്യയുടെ മാസ് കാണാന്‍ തിയേറ്ററില്‍ ആളില്ലാതെയുമായി. മാസിനു ശേഷം വീണ്ടുമൊരു സൂര്യ ചിത്രം എത്തുമ്പോള്‍ പ്രേമത്തിനു പകരം പ്രേത ചിത്രമാണ് സൂര്യ ചിത്രത്തിന് വിനയായിരിക്കുന്നത്. സിങ്കത്തിന്റെ മൂന്നാം ഭാഗത്തിനു പൊതുവേ മോശം അഭിപ്രയമാണെങ്കിലും ഇത്തരം കച്ചവട സിനിമകള്‍ അര്‍ഹിച്ച സാമ്പത്തിക നേട്ടം കേരളത്തില്‍ നിന്ന് നേടിയെടുക്കാറുണ്ട്.
പക്ഷേ മലയാള സിനിമാ പ്രേക്ഷകര്‍ സിങ്കത്തെ മൈന്‍ഡ് ചെയ്യാതെ ഹൊറര്‍ സിനിമയായ എസ്രയ്ക്കായി പ്രദര്‍ശന ശാലകളില്‍ ഇടിച്ചു കയറുമ്പോള്‍ സിങ്കം ത്രീ കേരളത്തിലെ മറ്റൊരു ബോക്സ് ഓഫീസ് ദുരന്തമായി മാറുകയാണ്. അന്ന് പ്രേമം മാസ് ആയതും ഇന്ന് പൃഥ്വിരാജിന്റെ എസ്ര സിങ്കമായതും വലിയ ഒരു താരത്തിന്റെ സിനിമകളുടെ തേരോട്ടം തന്നെയാണ് കേരളത്തില്‍ ഇല്ലാതാക്കുന്നത്.
‘മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍’, ‘ജോമോന്റെ സുവിശേഷങ്ങള്‍’, ‘ഫുക്രി’ തുടങ്ങിയ സിനിമകള്‍ റിലീസായതോടെ വിജയ്യുടെ ഭൈരവയും കേരളത്തില്‍ രണ്ടാഴ്ച പിന്നിട്ടില്ല.
Post Your Comments