NEWS

പരസ്യ ഹോര്‍ഡിംഗില്‍ പുതിയ പരീക്ഷണം; വിമാനം പറത്തുന്ന എബിയെ കാണാം (വീഡിയോ)

വിനീത് ശ്രീനിവാസനെ നായകനാക്കി ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന എബിയുടെ പരസ്യ പ്രചരണം വഴിയാത്രക്കാരില്‍ വേറിട്ട കൗതുകം സൃഷ്ടിക്കുകയാണ്. വൈറ്റില ജംഗ്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന പരസ്യഹോര്‍ഡിംഗാണ് യാത്രക്കാരെ ആകര്‍ഷിക്കുന്നത്. എബിയെ ചിത്രീകരിച്ചിരിക്കുന്ന ഹോര്‍ഡിംഗിലെ വിമാനം പ്രതലത്തില്‍ നിന്ന് ഉയര്‍ന്നുനില്‍ക്കുന്നതാണ് കാഴ്ചകാരില്‍ കൗതുകം ജനിപ്പിക്കുന്നത്. കാറ്റടിക്കുമ്പോള്‍ കറങ്ങുന്ന ഫാനും വിമാനത്തിന്റെ മുന്‍വശത്തുണ്ട്.

ഈ മാസം 23-നു പുറത്തിറാങ്ങാനിരിക്കുന്ന ചിത്രത്തിന് വ്യത്യസ്തയുള്ള പരസ്യ പ്രചരണം നല്‍കുകയാണ് അണിയറപ്രവര്‍ത്തകര്‍. സ്വന്തമായി വിമാനം നിര്‍മ്മിച്ച് പറത്തണമെന്ന ആഗ്രഹവുമായി ജീവിക്കുന്ന എബി എന്ന ചെറുപ്പക്കാരന്‍റെ കഥയാണ് ചിത്രം പറയുന്നത്. എബിയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ്‌ എച്ചിക്കാനമാണ്.

shortlink

Post Your Comments


Back to top button