CinemaGeneralNEWS

ഇത് 37 വർഷം നീണ്ട തന്‍റെ സിനിമാ ജീവിതത്തിലെ ആദ്യ സംഭവം; കമല്‍ പറയുന്നു

ആമി എന്ന സ്വപ്ന ചിത്രത്തില്‍ നിന്നും ബോളിവുഡ് സുന്ദരി വിദ്യാ ബാലന്‍ പിന്മാറിയതിലൂടെ ഷൂട്ടിംഗ് മുടങ്ങിയിരുന്ന അവസ്ഥയില്‍ പുതിയ നായികയായി മഞ്ജു വാര്യരെ തീരുമാനിച്ച കാര്യം സംവിധായകന്‍ കമല്‍ വെളിപ്പെടുത്തി.

ഒന്‍പത് മാസം മുന്പ് ചിത്രത്തില്‍ കരാറാവുകയും മാധവികുട്ടിയെക്കുരിച്ചുള്ള വിവരങ്ങള്‍, പുസ്തകങ്ങള്‍ വീഡിയോകള്‍ എന്നിവ നോക്കുകയും ഡയലോഗുകള്‍ എല്ലാം വായിക്കുകയും പഠിക്കുകയും ചെയ്തത്തിനു ശേഷം ഷൂട്ടിംഗിന് അഞ്ചു ദിവസം മാത്രമുള്ളപ്പോഴാണ് വിദ്യാ ബാലന്‍ ചിത്രത്തില്‍ നിന്നും പിന്മാറിയത്. ഇത് ഒരു സംവിധായകനോട് മാത്രമല്ല ചിത്രത്തിന്റെ നിര്‍മ്മാതാവിനോടും മറ്റ് അണിയറ പ്രവര്‍ത്തകരോടും കാണിച്ച മര്യാദയില്ലായ്മയാണെന്ന് കമല്‍ പറഞ്ഞു.

എല്ലാ തയ്യാറെടുപ്പും നടത്തിയ ശേഷം ഷൂട്ടിംഗ് മുടങ്ങുന്നത് തന്‍റെ 37 വർഷം നീണ്ട സിനിമാ ജീവിതത്തിൽ ഇത് ആദ്യത്തെ സംഭവമാണെന്നും വിദ്യയുടെ തീരുമാനം വ്യക്തിപരമായി തന്നെ ഏറെ വേദനിപ്പിച്ചുവെന്നും സംവിധായകന്‍ പറയുന്നു. സിനിമയ്ക്കു വേണ്ടി ആദ്യമായി വിദ്യയെ ക്യാമറക്കു മുന്നിൽ നിർത്തിയത് താനാണ്. തന്നെ മാത്രമല്ല, ഈ സിനിമയിലെ മറ്റ് പ്രവര്‍ത്തകരെയും ഈ തീരുമാനം കൂടുതല്‍ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. മാധവികുട്ടിയുടെ വേഷം മഞ്ജുവിനു വെല്ലുവിളി തന്നെയാണ് എന്നാല്‍ അത്തരം മുന്‍ ധാരണകള്‍ക്ക് പ്രസക്തിയില്ലായെന്നും സംവിധായകന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button