ബഹിരാകാശ സഞ്ചാരിയായ ആദ്യ ഇന്ത്യക്കാരന്റെ ജീവിതം വെളിത്തിരയിലേക്ക്. പരസ്യ സംവിധാന രംഗത്ത് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച മഹേഷ് മത്തായിയാണ് രാകേഷ് ശര്‍മ്മയുടെ ജീവിതം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ രാകേഷ് ശര്‍മ്മയായി എത്തുന്നത് ബോളിവുഡിന്റെ സൂപ്പര്‍ താരം ആമിര്‍ ഖാനാണ്.
‘സല്യൂട്ട്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സിദ്ധാര്‍ഥ് റോയ് കപൂറും-ആമിര്‍ ഖാനും ചേര്‍ന്ന് നിര്‍മിക്കും.
റഷ്യന്‍ ബഹിരാകാശ സഞ്ചാരികളായ യൂറി മലിഷെവ്, ഗെന്നടി സ്ട്രെക്കലോവ് എന്നിവരോടൊപ്പം രാകേഷ് ശര്‍മ ഏഴ് ദിവസം 21 മണിക്കൂര്‍ 40 മിനിറ്റ് ബഹിരാകാശത്ത് ചിലവിട്ടതാണ് സിനിമയുടെ പ്രമേയം.
വിജയ് കൃഷ്ണ ആചാരി സംവിധാനം ചെയ്യുന്ന തഗ്ഗ് ഒഫ് ഹിന്ദോസ്ഥാന്റെ ചിത്രീകരണത്തിലാണ് ആമീര്‍. ഈ ചിത്രത്തിനു ശേഷം സല്യൂട്ടിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന. ആമിര്‍ ഖാന് നായകനായി ഡിസംബറില്‍ പുറത്തിറങ്ങിയ ‘ദംഗല്‍’ ബോക്സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ്
Post Your Comments