BollywoodCinemaGeneralNEWS

സുപ്രീംകോടതി വിധിയിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന എഐഡിഎംകെ പ്രവർത്തകര്‍ ഇതോര്‍ക്കുന്നത് നല്ലത്; രാം ഗോപാൽ വർമ

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കോടതി വിധി ശശികലയ്ക്ക് എതിരായി. അതോടു കൂടി ശശികലയുടെ മുഖ്യമന്ത്രി സ്ഥാനമെന്ന ആഗ്രഹം സ്വപ്നം മാത്രമായി. ശശികലയ്ക്കെതിരായുള്ള വിധിയില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന എഐഡിഎംകെ പ്രവർത്തകരോട് ഒരു കാര്യം ഓര്‍മ്മിപ്പിക്കുകയാണ് സംവിധായകന്‍ രാം ഗോപാൽ വർമ.

അഴിമതി കേസിൽ ശശികല ജയിലിലായതോടെ ജയലളിതയുടെ ആത്മാവിന് സമാധാനം ലഭിക്കില്ലെന്ന് സംവിധായകൻ രാം ഗോപാൽ വർമ പറയുന്നു. ‘ഇപ്പോൾ ശശികലയാണ് തടവിൽ. അവരുടെ എംഎൽഎമാർ എല്ലാവരും മോചിതരായി. ജയലളിതയുടെ ആത്മാവ് എന്തായിരിക്കും. ഇപ്പോൾ ചിന്തിക്കുന്നത്? അവർക്ക് സമാധാനം ലഭിക്കില്ലെന്ന് ഉറപ്പ് രാം ഗോപാൽ വർമ പറയുന്നു. സുപ്രീംകോടതി വിധിയിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന എഐഡിഎംകെ പ്രവർത്തകർ ഒരു കാര്യം മറന്നു. ഇതിൽ ജയലളിതയും കുറ്റക്കാരിയാണ്‌. അവർ ജീവിച്ചിരുന്നെങ്കിൽ അമ്മയും ജയിലിലായേനേ. വര്‍മ്മ കൂട്ടിച്ചേർക്കുന്നു.

ശശികല ജയലളിതയുടെ ബിനാമിയെന്ന വിധി ശരിവച്ചതോടെ പത്ത് വർഷത്തേക്ക് ഇനി ശശികലയ്ക്ക് തെരെഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. നാലാഴ്ചയ്ക്കുള്ളിൽ ബാംഗ്ലൂർ കോടതിയിൽ കീഴടങ്ങാനാണ് വിധി .

 

shortlink

Related Articles

Post Your Comments


Back to top button