മലയാള സിനിമാ മേഖലയില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷക സ്വീകാര്യയുള്ള ഒരു നടിയാണ് സീമ. സിനിമാ മേഖലയില്‍ പോകുന്ന സ്ത്രീകള്‍ ശരിയല്ലയെന്നു വിശ്വസിച്ചിരുന്ന ഒരു കാലത്താണ് കരുത്തുറ്റ കഥാപാത്രങ്ങളുമായി സീമ എന്ന നടി മലയാള സിനിമയില്‍ കടന്നു വരുന്നത്. സീമ തന്റെ കൌമാര പ്രായത്തില്‍ തിരഞ്ഞെടുത്ത കഥാപാത്രമാണ് അവളുടെ രാവുകളിലെ രാജി. രാജിയായി എങ്ങനെ മാറിയെന്നും തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും സീമ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു.
1978 ല്‍ റിലീസ് ചെയ്ത അവളുടെ രാവുകള്‍ ആണ് സീമയുടെ ആദ്യ റിലീസ് ചിത്രം. ഈ ചിത്രത്തില്‍ പല നായികമാരെയും പരിഗണിച്ച് ഒഴിവാക്കിയ ശേഷമാണ് രാജിയായി സീമയെ കണ്ടെത്തിയത് എന്ന് സംവിധായകന് ഐവി ശശി പറഞ്ഞിട്ടുണ്ട്. എന്തായിരുന്നു അവളുടെ രാവുകള്‍ എന്ന ചിത്രം തിരഞ്ഞെടുക്കാന്‍ കാരണം എന്ന ചോദ്യത്തിന് സീമ തന്റെ പ്രായത്തെക്കുറിച്ചും ആ ചിത്രത്തെക്കുറിച്ചും പറയുന്നു,
‘സത്യം പറഞ്ഞാല്‍ ആ കഥാപാത്രം എന്താണെന്ന് എനിക്കറിയില്ലായിരുന്നു. വളരെ ചെറിയ പ്രായമാണ് എനിക്കന്ന്. ഞാന്‍ പൂര്‍ണമായും ശശിയേട്ടനെ വിശ്വസിച്ചു. ഞാനാണ് ചിത്രത്തിലെ നായിക എന്ന് ശശിയേട്ടന് പറഞ്ഞു, ചില രംഗങ്ങള്‍ അഭിനയിച്ചു കാണിക്കാനും ആവശ്യപ്പെട്ടു. ഇത് പുറത്ത് വരുന്നത് അല്പം അശ്ലീലമായിട്ടായിരിക്കും എന്നും അതേ കുറിച്ച് ബോധമുണ്ടാകണം എന്നും ശശിയേട്ടന് പറഞ്ഞിരുന്നു. ആ പ്രായത്തിലും എന്നെ സംബന്ധിച്ച് രാജി ഒരു കഥാപാത്രം മാത്രമാണ്, ഒരു മനസാക്ഷിക്കുത്തുമില്ലാത്ത കഥാപാത്രം. ഇപ്പോഴും ആ കഥാപാത്രത്തെ കുറിച്ച് ആളുകള്‍ എന്നോട് സംസാരിക്കുന്നതാണ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നത്. താനെന്താണോ തന്നെ അതാക്കിയത് ശശിയേട്ടനാണെന്നും സീമ പറയുന്നു.
Post Your Comments