CinemaGeneralNEWS

വെളുപ്പിന് നാല് മണിക്ക് ഷൂട്ടിംഗ്, ആരും ഇത്ര നേരത്തെ വരില്ലെന്ന് വിശ്വസിച്ചു അവിടെയെത്തിയപ്പോള്‍ ഞെട്ടിപ്പോയി; സിങ്കം ത്രീയിലെ അഭിനയത്തെക്കുറിച്ചു സരയു പറയുന്നു

തിയേറ്ററില്‍ തകര്‍ത്ത് മുന്നേറുന്ന തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയുടെ സിങ്കം ത്രിയിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് മലയാളി നടി സരയു. മിനി സ്ക്രീനിലും ബിഗ്‌ സ്ക്രീനിലും ഒരു പോലെ തിളങ്ങിയ ഈ നടി ഒരു വലിയ ചിത്രത്തിന്‍റെ ചെറിയ ഭാഗമാകാന്‍ കഴിഞ്ഞതിന്‍റെ സന്തോഷം തുറന്നു പറയുന്നു.

ഒരു ചെറിയ സിനിമയിൽ നായികയായി അഭിനയിക്കുന്നതിനേക്കാള്‍ വലിയ സിനിമയില്‍ ഭാഗമാകുന്നത് ശ്രദ്ധിക്കുമെന്ന് തോന്നി. അങ്ങനെയിരിക്കുമ്പോള്‍ ആക്ടർ രജിത് മേനോന്‍ സിങ്കം സിനിമയുടെ മാനേജരെ പരിചയപ്പെടുത്തി തരുന്നത്. സൂര്യയുടെയും അജിത്തിന്റെയും വലിയ ആരാധികയാണ് താന്‍. അതുകൊണ്ട് തന്നെ ഈ വേഷം തനിക്ക് വലിയ സന്തോഷമാണ് നല്കിയത്.

അഭിനയിക്കുന്ന സമയത്ത് സൂര്യയും ചിത്രത്ത്തിന്റെ അണിയറ പ്രവര്‍ത്തകരും ഒരു ചെറിയ നടിയാണെന്ന രീതിയില്‍ മാറ്റി നിര്‍ത്തിയില്ല. കൂടാതെ അഭിനയിക്കുമ്പോള്‍ എങ്ങനെ ചെയ്യണമെന്നു സംവിധായകന്‍ ഓരോ ടൈമും പറഞ്ഞു കൊടുക്കാന്‍ തയ്യാറായിരുന്നു. ഒരു ദിവാസം വെളുപ്പിന് നാല് മണിക്ക് ഒരു മാളില്‍ ഷൂട്ടിംഗ് ഉണ്ടായിരുന്നു. എന്നാല്‍ എത്ര നേരത്തെ ആരും വരില്ലായെന്നു വിശ്വസിച്ചു നാലരയായപ്പോള്‍ താന്‍ ഷൂട്ടിംഗ് സെറ്റില്‍ എത്തി. എന്നാൽ ഞാൻ എത്തിയപ്പോഴേക്ക് സൂര്യ മേക്കേപ്പോടുകൂടി ചിത്രീകരണത്തിന് തയ്യാറായി അവിടെ എത്തിയിരുന്നു. ശരിക്കും അവരുടെ കൃത്യനിഷ്ഠ കണ്ട് ഞെട്ടിപ്പോയെന്നു സരയു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button