CinemaGeneralNEWS

ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക മലയാളിയുടെ ഗ്രാമീണ സുന്ദരി!

ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരു ചിത്രം വരുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ വര്ഷം മുതല്‍ കേള്‍ക്കുകയാണ്. ഇപ്പോള്‍ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുകയാണ്. തെന്നിന്ത്യയിലെ മികച്ച അഭിനേതാക്കള്‍ വിശാല്‍, ശ്രീകാന്ത്, ഹന്‍സിക മോട്ട്‌വാനി തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. സിനിമ രംഗത്തേയ്ക്കുള്ള തന്‍റെ രണ്ടാം വരവ് ആഘോഷമാക്കിയ മഞ്ജു വാര്യരാണ് ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക.

മലയാള ചിത്രങ്ങളില്‍ തന്റെ ഗ്രാമീണ സൗന്ദര്യം നിറഞ്ഞ കഥാപാത്രങ്ങള്‍ ചെയ്ത മഞ്ജു കന്മദം, ആറാം തമ്പുരാന്‍ , സമ്മര്‍ ഇന്‍ ബത്ലഹേം എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാലിന്‍റെ നായികയായി. സിനിമാ രംഗത്ത് വീണ്ടും സജീവമായപ്പോഴും എന്നും എപ്പോഴുമെന്ന ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയായി  എത്തി. ഈ   ചിത്രത്തിനു ശേഷം വീണ്ടും ഇരുവരും ഒന്നിക്കുകയാണ് ഉണ്ണികൃഷ്ണന്‍ ചിത്രത്തിലൂടെ.

കൂടാതെ പുലിമുരുകനിലെ സംഘട്ടനരംഗങ്ങള്‍ വഴി ആരാധകരെ നേടിയ സ്റ്റണ്ട് ഡയറക്ടര്‍ പീറ്റര്‍ ഹെയ്നും സ്റ്റണ്ട് സില്‍വയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുക.

ശരീരഭാരം കുറച്ച് പുതിയ മേക്കോവറിലാണ് മോഹന്‍ലാല്‍ ഈ ചിത്രത്തിലെത്തുക. കഥാപാത്രത്തിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായി പൂമുള്ളിയില്‍ ആയുര്‍വേദ ചികിത്സയിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍.

25-30 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിണ്ണൈ താണ്ടി വരുവായാ, നന്‍പന്‍ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായ മനോജ് പരമഹംസയാണ്. ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തില്‍ അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കലാസംവിധാനം ഗോകുല്‍ ദാസ്. സംഗീതം: ഫോര്‍ മ്യൂസിക്.

shortlink

Related Articles

Post Your Comments


Back to top button