
സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലി2. ഒന്നാംഭാഗം വന്‍ ചരിത്രമായതുമുതല്‍ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്. ചിത്രീകരണം പൂര്‍ത്തിയായി ഏപ്രിലില്‍ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തില്‍ ബോളിവുഡിന്റെ കിംഗ്ഖാന്‍ ഷാരൂഖ് ഖാന്‍ ഉണ്ടെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍. അതിഥി താരമായി ഷാരൂഖ് ചിത്രത്തില്‍ എത്തുമെന്നാണ് ഇപ്പോഴത്തെ പ്രചരണം. എന്നാല്‍, ഇക്കാര്യത്തില്‍ യാതൊരുവിധ സ്ഥിരീകരണങ്ങളും അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.
കരണ്‍ ജോഹര്‍ ആണ് ചിത്രം ടോളിവുഡിലും ബോളിവുഡിലും അവതരിപ്പിക്കുന്നത്. അതുകൊണ്ടാണ് കരണ്‍ ജോഹറിന്റെ അടുത്ത സുഹൃത്ത് ഷാരൂഖ് ചിത്രത്തില്‍ ഉണ്ടാകും എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
200 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് ബാഹുബലി2
Post Your Comments