മലയാള സിനിമകള്‍ പോലെ തന്നെ പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിക്കുകയാണ് തമിഴ്, തെലുങ്ക് ഡബ്ബിംഗ് ചിത്രങ്ങളും. അതുകൊണ്ട് തന്നെ തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജ്ജുന് ഇന്ന് കേരളത്തിലും ഏറെ ആരാധകരുണ്ട്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ തെലുങ്കില്‍ റിലീസ് ചെയ്യുന്നതോടൊപ്പം തമിഴിലും മലയാളത്തിലുമൊക്കെയായി ഡബ്ബ് ചെയ്ത് പ്രദര്‍ശിപ്പിക്കാന്‍ വിതരണക്കാര്‍ തമ്മില്‍ ഇപ്പോള്‍ മത്സരമാണ്. അല്ലുവിന്റെ ആദ്യമലയാള ഡബ്ബിംഗ് ചിത്രമായ ആര്യ മുതല്‍ ഏറ്റവുമൊടുവിലിറങ്ങിയ രുദ്രമാദേവി വരെയുള്ള ചിത്രങ്ങളില്‍ അല്ലുവിനു ശബ്ദമായത് സംവിധായകന്‍ ജിസ്‌ജോയിയാണ്.
ജിസ്‌ജോയിയുടെ ഡബ്ബിംഗിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ അല്ലു തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യുന്നതാണെന്ന് തനിക്ക് ഇഷ്ടമെങ്കിലും ഭാഷ അറിയാത്തതാണ് അതിന് കഴിയാത്തത്. അത് കാരണം മറ്റൊരാള്‍ ഡബ്ബ് ചെയ്ത് കേട്ട് ഇഷ്ടമായത് മലയാളത്തിലാണ്. ഒരിക്കല്‍ ഡബ്ബ് ചെയ്യാന്‍ ഹൈദ്രാബാദിലെത്തിയ ജിസ്‌ജോയിയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ച് ആദരവ് അല്ലു അറിയിച്ചിട്ടുണ്ട്.
പരസ്യചിത്രങ്ങളിലൂടെ ചലച്ചിത്രമേഖലയിലെത്തിയ ജിസ്‌ജോയ് യുടെ ആദ്യം സംവിധാന സംരംഭം ബൈസിക്കിള്‍ തീവ്‌സാണ്. ഇപ്പോള്‍ ആസിഫ് അലിനായകനാകുന്ന ‘സണ്‍ഡേ ഹോളിഡേ’ എന്ന ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു
Post Your Comments