Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralNEWS

അമ്മയുടെ മരണത്തിനും ഇവര്‍ ശിക്ഷിക്കപ്പെടണം: ശശികലയ്ക്കെതിരെ വീണ്ടും നടി ഗൗതമി

തമിഴ് നാട് രാഷ്ട്രീയം കലങ്ങി തെളിയുകയാണ്. അമ്മയുടെ മരണം കൊലപാതകമാണെന്ന ആരോപണം ശക്തമായ രീതിയില്‍ ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ അധികാര വടംവലികള്‍ നടക്കുകയായിരുന്നു. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടെടുത്ത വ്യക്തിയാണ് നടി ഗൗതമി. അമ്മയുടെ തോഴിയായ ശശികലയ്ക്കെതിരേ ഒളിഞ്ഞും തെളിഞ്ഞും അവർ ആരോപണം ഉന്നയിച്ചിരുന്നു. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ശശികല ജയിലിലേക്ക് പോകുന്ന വീണ്ടും ശക്തമായ പ്രസ്താവനയുമായി ഗൗതമി രംഗത്തെത്തി

‘അഴിമതിക്കേസിൽ ശശികല ജയിലിലാകുന്നു. എന്നാൽ അമ്മയുടെ മരണത്തിന് കൂടി അവർ ഉത്തരം പറയണം. മാത്രമല്ല ഈ രണ്ട് കേസുകള്‍ക്കും ഒരേ ശിക്ഷ നല്‍കിയാല്‍ പോരാ. ഗൗതമി പറയുന്നു.

1991 1996 കാലഘട്ടത്തില്‍ ജയലളിത ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചെന്ന കേസില്‍ കോടതി വിധി ശശികലയ്ക്ക് എതിരായി. ശശികല ജയലളിതയുടെ ബിനാമിയെന്ന വിധി ശരിവച്ചതോടെ പത്ത് വർഷത്തേക്ക് ഇനി ശശികലയ്ക്ക് തെരെഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. നാലാഴ്ചയ്ക്കുള്ളിൽ ബാംഗ്ലൂർ കോടതിയിൽ കീഴടങ്ങാനാണ് വിധി .

shortlink

Related Articles

Post Your Comments


Back to top button