CinemaNEWS

മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തെക്കുറിച്ച് മാര്‍ ജോര്‍ജ് ആലഞ്ചേരി

കേരളത്തില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന ചിത്രം വലിയ സന്ദേശമാണ് നല്‍കുന്നതെന്ന് സിറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കുടുംബങ്ങളില്‍ ഉണ്ടായേക്കാവുന്ന തകര്‍ച്ചകള്‍ കുട്ടികളെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് വ്യക്തമാക്കി തരുന്ന സിനിമയാണ് മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പാസ്റ്ററല്‍ ഓറിയന്റേഷനിലാണ് സഭാംഗങ്ങള്‍ക്കായി ചിത്രത്തിന്റെ പ്രദര്‍ശനമൊരുക്കിയത്. സിനിമ കാണാന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ക്രൈസ്തവ കുടുംബങ്ങള്‍ക്കൊരു മാതൃക പാഠമാണ് ചിത്രം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Post Your Comments


Back to top button