കൊച്ചി• തട്ടമിടാതെയും മോഡേന്‍ വസ്ത്രങ്ങള്‍ ധരിച്ചുമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ദൃശ്യം ഫെയിം അന്‍സിബ ഹസന് ഫേസ്ബുക്കില്‍ നേരിടേണ്ടി വന്ന ആക്രമണം ചില്ലറയല്ല. വസ്ത്രധാരണത്തിന്റെ പേരില്‍ ‘സൈബര്‍ ആങ്ങളമാരുടെ’ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും അന്‍സിബ ഹസനോളം ഇരയായ ഒരു നടി മലയാളത്തില്‍ വേറെ ഇല്ല. നേരത്തെ നസ്റിയയും ഇത്തരത്തില്‍ ആക്രമണത്തിന് ഇരയായിരുന്നു. ഒടുവില്‍ തട്ടമിടാത്ത ഭാര്യയോട് ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തതിന് നടന്‍ ആസിഫ് അലിയും സൈബര്‍ ആങ്ങളമാരുടെ ചൂടറിഞ്ഞിരുന്നു.
ഇപ്പോള്‍ പുലിമുരുകനില്‍ നായികയായി എത്തിയ ബോളിവുഡ് നടി കമാലിനി മുഖര്‍ജിയാണ് മലയാളി സൈബര്‍ ആങ്ങളമാരുടെ ചൂട് ശരിക്കും അറിയുന്നത്. കഴിഞ്ഞദിവസം നടന്ന വനിതാ ഫിലിം അവാര്‍ഡ് ചടങ്ങിനിടെ വനിതയുടെ ഫേസ്ബുക്ക് പേജില്‍ നല്‍കിയ ലൈവ് വീഡിയോയിലാണ് സൈബര്‍ ആങ്ങളമാരുടെ അഴിഞ്ഞാട്ടം. വീഡിയോയില്‍ നടി അല്പം ചെറിയ വസ്ത്രം ധരിച്ചെത്തിയതാണ് ഇവരെ ചൊടിപ്പിച്ചത്. “ഇവക്കു മര്യാദക്കു തുണി ഉടുത്തു കൂടെ..”, “പോയി തുണി ഉടുത്തു വാ മോളെ……..” “തുണി കുറച്ചും കൂടി കുറക്കാമായിരുന്നു”… എന്നിങ്ങനെ ഒക്കെയാണ് ഉപദേശം. കൂട്ടത്തില്‍ പറയാന്‍ പറ്റാത്ത തെറിയും കമന്റുകളായുണ്ട്. അതേസമയം, ആങ്ങളമാരെ എതിര്‍ത്തും ഒരുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
വീഡിയോ കാണാം.
Post Your Comments