100 കോടി ക്ലബ്ബിനെക്കുറിച്ച് ദുല്ഖറിന്റെ പ്രതികരണം

പോയ വര്ഷം മലയാള സിനിമാ ലോകത്ത് വലിയൊരു ചരിത്രം കുറിക്കപ്പെട്ടു. ആദ്യമായി നൂറു കോടി ക്ലബ്ബില്‍ ഒരു മലയാള ചിത്രം ഇടം പിടിച്ചു. മോഹന്‍ലാല്‍ നായകനായി എത്തിയ പുലിമുരുകനാണ് മലയാളത്തിന് ആദ്യ 100 കോടി ക്ലബ്ബ് നേടി കൊടുത്തത്. അതോടുകൂടി ആരാധാകരുടെയും താരങ്ങളുടെയും ചര്‍ച്ച അടുത്ത 100 കോടി ക്ലബ്ബില്‍ കയറുന്ന മലയാള ചിത്രമേതായിരിക്കും എന്നതാണ്. ഇപ്പോള്‍ 100 കോടി ക്ലബ്ബിനെ കുറിച്ച് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് ദുല്‍ഖര്‍. ബോക്‌സ്ഓഫീസ് കണക്കുകള്‍ അടിസ്ഥാനമാക്കിയുള്ള അത്തരം സ്വപ്നങ്ങളൊന്നും തനിക്കില്ലെന്നാണ് ദുല്‍ഖര്‍ പറയുന്നത്.

നൂറുകോടി ക്ലബ്ബ് എത്തണമെന്ന് വിചാരിച്ച് സിനിമ ചെയ്യാനാകില്ല. തനിക്ക് അത്തരത്തിലുള്ള സ്വപ്‌നമൊന്നുമില്ല. എല്ലാവരും സിനിമ ചെയ്യുന്നത് അവരവരുടെ സംതൃപ്തിക്കാണ്. തന്നെ എക്‌സൈറ്റ് ചെയ്യിക്കുന്ന സിനിമകള്‍ മാത്രമേതാന്‍ സ്വീകരിക്കാറുള്ളൂവെന്നും അത് 100 കോടി ക്ലബ്ബില്‍ കയറുകയെന്നതല്ല ജനങ്ങളിലേക്ക് എത്തുമ്പോള്‍ ഏതുതരത്തില്‍ സ്വീകരിക്കപ്പെടുന്നു എന്നതാണ് പ്രധാനമെന്നും ദുല്‍ഖര്‍ പറയുന്നു.

Share
Leave a Comment