തമിഴ് നാട്ടില്‍ ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ വടംവലികള്‍ നല്ലതാണോ? അധികാര ധൂര്‍ത്തിന് വേണ്ടിയാണോ ജനങ്ങള്‍ ഇവര്‍ക്ക് വോട്ടു ചെയ്യുന്നത്. തമിഴ് നാട്ടില്‍ നടക്കുന്ന ഇത്തരം രാഷ്ട്രീയ നാടകങ്ങളെ വിമര്‍ശിച്ച് അഭിനേത്രിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി രംഗത്ത്. 130 MLA മാരെ ശശികല ഏതോ ഒരു ആഢംബര റിസോർട്ടിൽ ദിവസങ്ങളോളം താമസിപ്പിക്കുന്നത് നിയമപരമായി തെറ്റല്ലേയെന്നു ഭാഗ്യലക്ഷ്മി ചോദിക്കുന്നു. ജനങ്ങൾ വോട്ട് ചെയ്ത് തിരഞ്ഞെടുത്തത് ഇങ്ങനെ ഒന്നും ചെയ്യാതെ ഉത്തരവാദിത്വത്തിൽ നിന്ന് മാറി സുഖലോലുപരായി കഴിയാനാണോ?യെന്നും താരം വിമര്‍ശിക്കുന്നുണ്ട്.
ഭാഗ്യലക്ഷ്മിയുടെ കുറിപ്പ് വായിക്കാം:
അല്ലാ എനിക്ക് മനസ്സിലാവാത്തോണ്ട് ചോദിക്ക്യാ തമിഴ് നാട്ടിലെ 130 MLA മാരെ ശശികല ഏതോ ഒരു ആഢംബര റിസോർട്ടിൽ ഇങ്ങനെ ദിവസങ്ങളോളം താമസിപ്പിക്കുന്നത്
നിയമപരമായി തെറ്റല്ലേ.?ജനങ്ങൾ വോട്ട് ചെയ്ത് തിരഞ്ഞെടുത്തത് ഇങ്ങനെ ഒന്നും ചെയ്യാതെ ഉത്തരവാദിത്വത്തിൽ നിന്ന് മാറി സുഖലോലുപരായി കഴിയാനാണോ?
ഇതൊന്നും ആരും ചോദിക്കാത്തതെന്താ?
അവധിയിൽ പോയാലും 130 പേർ ഒന്നിച്ച് അവധിയെടുക്കാൻ നിയമം അനുശാസിക്കുന്നുണ്ടോ.
ഹേ തമിഴ്നാടേ…ജല്ലിക്കെട്ടിന്റെ വിലപോലുമില്ലേ നിങ്ങളുടെ നാടിന്റെ വിഷയത്തിന്…ജല്ലിക്കെട്ടിന് വേണ്ടി പോരാടിയ യുവ തലമുറ ഇതൊന്നും കാണുന്നില്ലേ…കഷ്ടം കഷ്ടം…
ഹേ തമിഴാ എങ്കേ പോയ് വിട്ടത് ഉൻ വീരം….
ഉണർന്തെഴ് വീരാ…
Post Your Comments