ആരെയും ആകര്‍ഷിക്കുന്ന ഒന്നാണ് ഗാനങ്ങള്‍. മധുരമൂറുന്ന ഈണങ്ങളോടൊപ്പം കാതില്‍പ്പതിക്കുന്ന ആ ഗാനങ്ങളെ നെഞ്ചോട് ചേര്‍ക്കാത്ത ആസ്വാദകരില്ല. പ്രണയമായും വിരഹമായും ഗൃഹാതുരനിറയുന്ന നൊമ്പരമായും നമ്മുടെ ചുണ്ടുകൾ മൂളാൻ കൊതിക്കുന്ന എത്രയോ സിനിമാ ഗാനങ്ങൾ മലയാളികള്‍ക്ക് സമ്മാനിച്ച അനശ്വര കവി പ്രൊഫസര്‍ ഓ എന്‍ വി കുറുപ്പ് ഓര്‍മ്മയായിട്ട് ഒരു വര്‍ഷം.
മലയാള സിനിമാപ്പാട്ടിന്റെ ചരിത്രത്തിൽ വയലാർ—ദേവരാജൻ യുഗം ഒരു വസന്തം സൃഷ്ടിക്കുന്ന ആ കാലത്ത് സിനിമാ ഗാന രചനാ രംഗത്ത് ബാല മുരളി എന്ന പേരില്‍ കടന്നു വന്ന ഒ എന്‍ വി ആയിരത്തിലേറെ സിനിമാഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ചു. സര്‍ക്കാര്‍ ജോലിക്കാര്‍ മറ്റു മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലയെന്ന ഉത്തരവിനെ ”പാടുപെട്ട്” മറികടന്നുകൊണ്ട് തൂലികാ നാമം ഉപേക്ഷിച്ചു സ്വന്തം പേരില്‍ ഗാനരചന ഒ എന്‍ വി നടത്തി തുടങ്ങി. മലയാളത്തിലെ പ്രമുഖ സംഗീതജ്ഞരുടെ ഈണങ്ങള്‍ക്കായി വരികള്‍ എഴുതിയ ഒ എന്‍ വി മലയാള സിനിമാ ലോകത്ത് കാവ്യമായൊരു ഭാഷ കൊണ്ട് വന്നു.
ജ്ഞാനപീഠപുരസ്‌കാരം സ്വന്തമാക്കിയ മലയാളത്തിലെ ഉന്നതനായ കവിയും ഗാനരചയിതാവുമാണ് പ്രൊഫസര്‍ ഓ എന്‍ വി കുറുപ്പ്. സാഹിത്യത്തില്‍ സ്വന്തമായ ഒരു രഥ്യ വെട്ടിത്തെളിയിച്ച അദ്ദേഹം കവിതാരചനയിലൂടെ മലയാളത്തിന്‍ അമൂല്യമായ സംഭാവനകള്‍ നല്‍കി. 1931 മെയ് 27ന് കൊല്ലം ജില്ലിയിലെ ചവറയില്‍ ഒ.എന്‍. കൃഷ്ണക്കുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി ജനിച്ചു. ധനതത്വശാസ്ത്രത്തില്‍ ബി.എ.യും മലയാളത്തില്‍ എം.എ.യും നേടിയ അദ്ദേഹം 1957 മുതല്‍ കേരളത്തിലെ പ്രമുഖ കോളേജുകളില്‍ അധ്യാപന ജോലി അനുഷ്ടിച്ചു. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതാരചന തുടങ്ങിയ ഒ.എൻ.വി തന്റെ ആദ്യ കവിതയായ മുന്നോട്ട് എഴുതുന്നത് പതിനഞ്ചാം വയസ്സിലാണ്. 1949-ൽ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം. 1987-ൽ മാസിഡോണിയയിലെ സ്ട്രൂഗ അന്തർദ്ദേശീയ കാവ്യോത്സവത്തിൽ ഭാരതീയ കവിതയെ പ്രതിനിധാനം ചെയ്തു അദ്ദേഹം പങ്കെടുത്തിരുന്നു. 1982 മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു ഇദ്ദേഹത്തെ ഭാരത സര്‍ക്കാര്‍ പത്മശ്രീ, (1998) പത്മവിഭൂഷൺ (2011) ബഹുമതികൾ നല്‍കി ആദരിച്ചു.
പത്മരാജന്‍റെ കരിയിലക്കാറ്റുപോലെ, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, പറന്നുപറന്ന്പറന്ന് തുടിങ്ങിയ ചിത്രങ്ങള്‍, ഭരതന്‍െറ മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം, വൈശാലി, കാതോട് കാതോരം, ഹരിഹരന്‍െറ നഖക്ഷതങ്ങള്‍, പഞ്ചാഗ്നി,ആരണ്യകം, പഴശ്ശിരാജ തുടങ്ങിയ സിനിമകളിലൊക്കെ ഒ.എന്‍.വി എഴുതിയ പാട്ടുകള്‍ വ്യത്യസ്തമായ കാവ്യലോകം തന്നെ സൃഷ്ടിച്ചവയാണ്. ലെനിന്‍ രാജേന്ദ്രന്‍െറ ചില്ലിലെ ‘ഒരവട്ടംകൂടി’ ഒരു ഗാനമായല്ല വികാരമായാണ് മലയാളികള്‍ ആസ്വദിക്കുന്നത്. ‘ചൈത്രം ചായം ചാലിച്ചു’ എന്ന അതിലെ പ്രണയഗാനം കേട്ട് കോരിത്തരിച്ചിട്ടില്ലാത്ത യുവാക്കള്‍ അന്നുണ്ടാവില്ല. അത്രത്തോളം ആത്മസ്പര്‍ശമായിരുന്നു ആ ഗാനങ്ങള്‍ക്ക്. അത്തരം ഗാനങ്ങളുടെ ഒരു നിരതന്നെ അദ്ദേഹത്തിന്റെ രചകള്‍ പരിശോധിച്ചാല്‍ കാണാം.
ഒ.എൻ.വിയുടെ ശ്രദ്ധേയങ്ങളായ ചില ചലച്ചിത്രഗാനങ്ങൾ:
ആരെയും ഭാവ ഗായകനാക്കും…
ആത്മാവിൽ മുട്ടിവിളിച്ചതുപോലെ…
ഒരു ദലം മാത്രം വിടർന്നൊരു….
ശ്യാമസുന്ദരപുഷ്പമേ…..
സാഗരങ്ങളേ….
നീരാടുവാൻ നിളയിൽ….
മഞ്ഞൾ പ്രസാദവും നെറ്റിയില് ചാർത്തി….
ശരദിന്ദുമലർദീപ നാളം നീട്ടി…
ഓർമകളേ കൈവള ചാർത്തി………
അരികിൽ നീയുണ്ടായിരുന്നെങ്കിൽ………..
വാതില്പഴുതിലൂടെൻ മുന്നിൽ…..
ആദിയുഷസന്ധ്യപൂത്തതിവിടെ…
ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന..
Post Your Comments