BollywoodCinemaGeneralNEWS

കങ്കണ പ്രശ്നത്തില്‍ നിലപാട് വ്യക്തമാക്കി ഹൃത്വിക് റോഷന്‍

ബോളിവുഡിലെ വലിയ വാദപ്രതിവാദമായിരുന്നു ഹൃത്വിക് റോഷന്‍- കങ്കണ റണൗത്ത് ആരോപണങ്ങള്‍. ഋതിക്റോഷന്‍ തന്റെ മുന്‍കാമുകനായിരുന്നുവെന്ന കങ്കണയുടെ വെളിപ്പെടുത്തല്‍ ബോളിവുഡ് സിനിമാലോകം ഞെട്ടലോടെയാണ് കേട്ടത്. ഋത്വിക്കിനെതിരെ മാനനഷ്ടത്തിന് കങ്കണ കേസ്കൊടുക്കുകയും ചെയ്തു.

കങ്കണയുടെ പരാതി അന്വേഷിച്ച മുംബൈ പോലീസിന്റെ ഫോറന്‍സിക് വിഭാഗത്തിന് വേണ്ടത്ര തെളിവുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കേസ് അവസാനിപ്പിച്ചു. തന്റെ പുതിയ ചിത്രം കാബിലിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട ഒരു പരിപാടിക്കിടെ കങ്കണയുമായുള്ള പ്രശ്‌നത്തെക്കുറിച്ച് ഹൃത്വിക് മറുപടി പറയുന്നു. കങ്കണയുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് താന്‍ തലപുകച്ചിട്ടില്ലെന്നാണ് ഹൃത്വിക് പറഞ്ഞത്.

അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ : ഞാന്‍ എപ്പോഴും ഒരുപോലെയാണ്. എനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളൊന്നും എന്നെ ബാധിച്ചിട്ടില്ല. ഒരു കാര്യം മാത്രം പറയാം, എനിക്ക് ആരോടും പരാതിയില്ല. ആരെയും ആരെയും ഒന്നും ബോധിപ്പിക്കാനുമില്ല. ഇതു തന്നെയാണ് എന്റെ ജീവിതതത്വവും. ഹൃത്വിക് നിലപാട് വ്യക്തമാക്കി.

പൊതു പരിപാടികളിലും അഭിമുഖങ്ങളിലും ഹൃത്വിക്കിനെതിരെ കങ്കണ സംസാരിക്കാറുണ്ടെങ്കിലും ഹൃത്വിക്ക് ഇതുവരെ ഈ വിഷയത്തില്‍ പരസ്യ പ്രതികരണം നടത്തിയിട്ടുണ്ടായിരുന്നില്ല.

shortlink

Related Articles

Post Your Comments


Back to top button