മികച്ച പ്രതികരണം നേടി മുന്നേറുന്ന പൃഥ്വിരാജ് ചിത്രമാണ് ‘എസ്ര’. എന്നാല്‍ ചിത്രത്തിന്റെ സസ്‌പെന്‍സ് വെളിവാക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രചരിക്കുന്നതായി ചൂണ്ടിക്കാട്ടി നായകനായ പൃഥ്വിരാജ് രംഗത്തെത്തിയിരിക്കുന്നു. ഈ വിഷയത്തില്‍ ചിത്രത്തില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ടൊവീനോ തോമസും പ്രതികരിക്കുന്നു. സസ്‌പെന്‍സും ട്വിസ്റ്റുമൊക്കെയുള്ള സിനിമകള്‍ ആദ്യദിനം തീയേറ്ററില്‍ പോയിക്കണ്ട്, അതെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവരെ എന്ത് വിളിക്കണമെന്ന് ചോദിക്കുന്നു ടൊവീനോ. ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറെയാണ് ടൊവീനോ അവതരിപ്പിച്ചിരിക്കുന്നത്. എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിക്കൊപ്പം ടൊവീനോ സ്‌ക്രീനിലെത്തുന്ന ചിത്രമാണ് എസ്ര. ഒരിടക്കാലത്തിനു ശേഷം മലയാളത്തിലുണ്ടായ മികച്ച ഹൊറര്‍ ചിത്രമാണ് എസ്ര.
ടോവിനോയുടെ വാക്കുകള്‍ ഇങ്ങനെ:
സസ്‌പെന്‍സും ട്വിസ്റ്റും ഒക്കെയുള്ള സിനിമകള്‍ ആദ്യ ദിവസം തന്നെ തീയേറ്ററില്‍ പോയി കണ്ടിട്ട്, മറ്റുള്ളവര്‍ക്ക് അത് ആസ്വദിക്കാന്‍ പറ്റാത്ത രീതിയില്‍ കഥയും സസ്‌പെന്‍സും ട്വിസ്റ്റുമൊക്കെ ഫേസ്ബുക്കിലും മറ്റു സോഷ്യല്‍ മീഡിയകളിലും പോസ്റ്റ് ചെയ്ത് ആ സിനിമയോടും മറ്റ് പ്രേക്ഷകരോടും ദ്രോഹം ചെയ്യുന്ന സ്വാര്‍ത്ഥരായ മാന്യന്മാരെ എന്ത് വിളിക്കണം? സിനിമ കാണാന്‍ തിയേറ്ററില്‍ വന്നിട്ട് സിനിമ കാണാതെ കമന്റടിച്ചും അലമ്പുണ്ടാക്കിയും ബാക്കിയുള്ളവരെ ആസ്വദിക്കാന്‍ സമ്മതിക്കാത്തവരെ എന്ത് പേരിട്ടു വിളിക്കണം? നിങ്ങള്‍ തന്നെ പറയൂ.
Post Your Comments