ദേശീയ വനിതാ പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ ആന്ധ്രപ്രദേശില്‍ എത്തിയ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് എംഎല്‍എയും നടിയുമായ റോജയെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുമ്പോള്‍ റോജ തന്നെ മൊബൈലില്‍ ചിത്രീകരിച്ച വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആന്ധ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചാണ് റോജ വീഡിയോയില്‍ രംഗത്തെത്തിയിരിക്കുന്നത്. ക്ഷണിച്ചുവരുത്തി മനപൂര്‍വ്വം ടിഡിപി തന്നെ അപമാനിച്ചുവെന്ന് നടി കുറ്റപ്പെടുത്തി. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് തന്നെ ഇത്രയ്ക്ക് ഭയമാണോ എന്ന് റോജ ചോദിക്കുന്നു. പരിപാടിക്കായി 11 കോടിയാണ് ചിലവാക്കിയതെന്നും റോജ പറയുന്നു. തന്നെ ഇത്രയ്ക്ക് ഭയമാണെങ്കില്‍ എന്തിന് ക്ഷണിച്ചതെന്നും റോജ ചോദിക്കുന്നു
‘നിങ്ങള്‍ ക്ഷണിച്ചതു കൊണ്ടാണ് ഞാന്‍ വന്നത്. രാവിലെ 8.30ന് എത്തിയ എന്നെ 10.20 വരെ കാത്തുനിര്‍ത്തി. പിന്നീട് എന്നെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുകയായിരുന്നു. ക്ഷണിച്ച ശേഷം പൊലീസിനെ അയച്ച് അറസ്റ്റ് ചെയ്ത് നഗരത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നു. എന്താണ് ഇതിന് അര്‍ത്ഥം? നിങ്ങള്‍ എന്നെ ഭയക്കുന്നുണ്ടെങ്കില്‍ എന്തിനാണ് ക്ഷണിച്ചത്?’റോജ ചോദിച്ചു.
സത്യം തുറന്നുപറയും എന്നതിനാലാണ് തന്നെ അറസ്റ്റ് ചെയ്തത്. ബൃന്ദ കാരാട്ടിനേയും മേധാ പട്കറിനേയും വിജയലക്ഷ്മിയേയും വനിതാ പാര്‍ലമെന്റിലേക്ക് ക്ഷണിക്കാത്തതിനേയും റോജ വിമര്‍ശിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിജയവാഡയില്‍ പ്രതിഷേധ പ്രകടനം നടത്തി. റോജയെ തട്ടിക്കൊണ്ടുപോകുകയാണെന്നും അവര്‍ ആരോപിച്ചു.
മുമ്പ് ടിഡിപിയില്‍ ആയിരുന്ന റോജ 2009ലാണ് പാര്‍ട്ടി വിട്ട് വൈഎസ്‌ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മോശം പെരുമാറ്റത്തെ തുടര്‍ന്ന് റോജയെ ഒരു വര്‍ഷമായി നിയമസഭയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഇതിനെതിരെ നടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
വീഡിയോ കാണാം
Post Your Comments