BollywoodCinemaGeneralNEWS

അജയ് ദേവ്ഗണിനെതിരെ   വെളിപ്പെടുത്തലുമായി കരണ്‍ ജോഹര്‍ വീണ്ടും രംഗത്ത്

സൗഹൃദങ്ങള്‍ എന്നും ഒരുപോലെ നിലനിര്‍ത്തുക സാധ്യമല്ല. ചില പ്രശ്നങ്ങള്‍ സൗഹൃദത്തെ വേരോടെ നശിപ്പിക്കാറുണ്ട്. മികച്ച സൗഹൃദം പുലര്‍ത്തിയിരുന്ന രണ്ടുപേരാണ് ബോളിവുഡ് നടി കാജോളും സംവിധായകന്‍ കരണ്‍ ജോഹറും. എന്നാല്‍ ചില പ്രശ്നങ്ങള്‍ അവര്‍ക്കിടയില്‍ ഉണ്ടാകുകയും അവരുടെ ബന്ധത്തെ സാരമായി ബാധിക്കുകയും ചെയ്തിരുന്നു.

താനും കാജോളും തമ്മിലുള്ള സൗഹൃദത്തിന് ഉലച്ചില്‍ സംഭവിക്കാന്‍ കാരണം കജോളിന്റെ ഭര്‍ത്താവും നടനുമായ അജയ് ദേവ്ഗണ്‍ ആണെന്ന വെളിപ്പെടുത്തല്‍ ‘അണ്‍സ്യൂട്ടബിള്‍ ബോയ്’ എന്ന തന്റെ ആത്മകഥയില്‍ ബോളിവുഡിലെ വിവാദ സംവിധായകനായ കരണ്‍ ജോഹര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അജയ് ദേവ്ഗണ്‍ തന്നെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞെന്ന് കരണ്‍ ജോഹര്‍ വെളിപ്പെടുത്തുന്നു.

കരണിന്റെ വാക്കുകള്‍ ഇങ്ങനെ :

‘അജയ് എന്നെ ഒരു ദിവസം എന്നെ വിളിച്ച് ഒരുപാട് ഒച്ചയിട്ടു. അസഭ്യം പറഞ്ഞു. കജോളിനെക്കുറിച്ച് ഞാന്‍ അപവാദം പറഞ്ഞു പരത്തിയെന്നാണ് അജയ് ആരോപിക്കുന്നത്. ഏതോ പാര്‍ട്ടിക്കിടെ ആരോ ഇക്കാര്യം പറഞ്ഞുവെന്നാണ് അജയ് പറഞ്ഞത്. കജോള്‍ എന്റെ അടുത്ത സുഹൃത്തായിരുന്നു. ഞാന്‍ ഒരിക്കലും അങ്ങിനെ പറയില്ല’.

വിവാദങ്ങള്‍ക്ക് കാരണമായത്‌ കരണ്‍ ജോഹറിന്റെ ഏ ദില്‍ ഹെ മുഷ്‌കില്‍ എന്ന ചിത്രവും അജയ് ദേവ്ഗണിന്റെ ശിവായും ദീപാവലി റിലീസായി ഒരുമിച്ച് എത്തിയതാണ്. ശിവായുടെ ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ തന്നെ ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായം പ്രചരിപ്പിക്കാന്‍ കരണ്‍ ജോഹര്‍ സിനിമാ നിരൂപകനായ കമാല്‍ ആര്‍ ഖാന് പണം നല്‍കിയെന്നു അജയ് ആരോപിച്ചിരുന്നു.കൂടാതെ തെളിവിനായി കമാല്‍ ആര്‍ ഖാനും ശിവായുടെ നിര്‍മാതാവും തമ്മിലുള്ള ടെലഫോണ്‍ സംഭാഷണം അജയ് പുറത്തുവിട്ടിരുന്നു. ഈ പ്രശ്നം കജോള്‍-കരണ്‍ സൗഹൃദത്തെ മോശമായി ബാധിച്ചു.

shortlink

Related Articles

Post Your Comments


Back to top button