
സിനിമാ സംവിധാന രംഗത്തേക്ക് ഒരാള്‍ കൂടി. നടൻ ദിലീപിന്റെ സഹോദരനും നിർമാതാവുമായ അനൂപാണ് ലൗവ് അറ്റ് ഫസ്റ്റ് എന്ന ഹ്വസ്വചിത്രത്തിലൂടെയാണ് സംവിധാന രംഗത്തെത്തുന്നത്.
അപ്പു, ജോജി, ശ്രുതി, പ്രിൻസ് റാഫേൽ എന്നിവര്‍ പ്രധാന അഭിനേതാക്കളായി വരുന്ന ചിത്രം പാട്ടും ഡാന്‍സും നിറഞ്ഞ ഒരു സമ്പൂര്‍ണ്ണ ത്രില്ലറാണ്. എൻ സുരാജിന്റെ കഥയില്‍ അനൂപ് തന്നെ തിരക്കഥ ഒരുക്കുന്നു.
ഹ്രസ്വചിത്രമാണെങ്കിലും വൻമുതൽമുടക്കിലും പ്രശസ്ത സിനിമാപ്രവര്‍ത്തകര്‍ അണിയറയിലുമായാണ് ഈ ചിത്രം ഒരുങ്ങുന്നത്. പുലിമുരുകൻ സിനിമയുടെ ആർട് ചെയ്ത ജോസഫ് നെല്ലിക്കൽ ആർട് ഡയറക്ടർ. കോസ്റ്റ്യൂം സഖി. മാഫിയ ശശിയാണ് ആക്ഷന്‍. സംഗീതം ഗോപിസുന്ദർ, ഛായാഗ്രഹണം വിനോദ് ഇല്ലംപിള്ളി. ചിത്രസംയോജനം റിയാസ്. ചിത്രം ഫെബ്രുവരി 13ന് പുറത്തിറങ്ങും.
Post Your Comments