BollywoodCinemaGeneralNEWS

ഫാഷന്‍ ബ്രാന്‍ഡ് ടോമി ഹില്‍ഫിഗറിനെതിരെ വിമര്‍ശനവുമായി ഹൃത്വിക് റോഷന്‍

പ്രമുഖ ഫാഷന്‍ ബ്രാന്‍ഡ് ടോമി ഹില്‍ഫിഗറിനെതിരെ വിമര്‍ശനവുമായി ഹൃത്വിക് റോഷന്‍. അനുവാദമില്ലാതെ തന്റെയും മക്കളുടെയും ഫോട്ടോ പരസ്യത്തിന് ഉപയോഗിച്ചതിനാലാണ് ഹൃത്വിക് ടോമിയ്ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്.

ഒരു ഫാഷന്‍ മാസികയ്ക്ക് വേണ്ടി നല്‍കിയ ഹൃത്വിക്കും മക്കളായ ഹൃഹാന്‍, ഹൃദാന്‍ എന്നിവര്‍ ഒരുമിച്ചുള്ള ചിത്രം ടോമി ഹില്‍ഫിഗര്‍ ഹൃത്വികിന്‍റെ അനുവാദമില്ലാതെ അവരുടെ പരസ്യ ചിത്രത്തില്‍ ഉപയോഗിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട താരം രൂക്ഷമായ ഭാഷയിലാണ് ട്വിറ്ററിലൂടെ പ്രതികരിച്ചത്.

ഞാനോ എന്റെ കുട്ടികളോ നിങ്ങളുടെ ബ്രാന്‍ഡ് അണിയാറില്ല. നട്ടെല്ല് നഷ്ടമായെങ്കില്‍ അതു കണ്ടെത്തി നല്കാന്‍ നല്ലൊരു സംഘം എന്റെ കൈയിലുണ്ടെന്നു ഹൃത്വിക് കുറിക്കുന്നു.

 

shortlink

Related Articles

Post Your Comments


Back to top button