CinemaGeneralNEWS

പുതിയ ചിത്രത്തില്‍ ജയസൂര്യയല്ല നായകന്‍, എന്തുകൊണ്ടെന്ന് സംവിധായകന്‍ രഞ്ജിത് ശങ്കര്‍ പറയുന്നു

രഞ്ജിത് ശങ്കറിന്റെ പ്രണയ ചിത്രമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുകയാണ്. കുഞ്ചാക്കോ ബോബന്‍ നായകനാക്കി രഞ്ജിത് ചിത്രീകരിക്കുന്ന ചിത്രമാണ് രാമന്റെ ഏദൻതോട്ടം. രഞ്ജിത്തിന്റെ കഴിഞ്ഞ മൂന്നു ചിത്രങ്ങളില്‍ നായകന്‍ ജയസൂര്യ ആയിരുന്നു. പുണ്യാളന്‍ അഗര്‍ബത്തിസ്, സു..സു.. സുധീ വാത്മീകം, പ്രേതം എന്നീ ജയസൂര്യ കൂട്ടുകെട്ടില്‍ എത്തിയ ചിത്രങ്ങള്‍ വന്‍വിജയവുമായിരുന്നു. പുതിയ ചിത്രത്തില്‍ എന്തുകൊണ്ടാണ് ജയസൂര്യ നായകനാവാത്തത് എന്ന് ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ പറയുന്നു.

”ഞാനും ജയനും മൂന്നു ചിത്രങ്ങൾ ഒരുമിച്ചു ചെയ്തു. ആ മൂന്നു കഥാപാത്രങ്ങളും ചെയ്യാൻ ആഗ്രഹമുണ്ടായിരുന്ന മറ്റു പല നടന്മാരും ഉണ്ടായിരുന്നു. പക്ഷേ അതൊക്കെ ജയനു മാത്രം യോജിക്കുന്നവയായിരുന്നു. ചാക്കോച്ചനുമൊന്നിച്ച് സിനിമ ചെയ്യാൻ വളരെ നാളുകളായി ആഗ്രഹിച്ചിരുന്നു. ഈ ചിത്രത്തിൽ ചാക്കോച്ചൻ നായകനായി എന്നു വച്ച് ഇനി ജയനുമൊന്നിച്ച് സിനിമ ചെയ്യില്ല എന്നല്ല. ഞങ്ങൾ ഇനിയും ഒന്നിക്കും.”

അനു സിതാരയാണ് രാമന്‍റെ ഏദന്‍തോട്ടത്തിലെ നായിക. ജോജു ജോർജ്, രമേഷ് പിഷാരടി, അജു വർഗീസ്, മുത്തുമണി തുടങ്ങിയ വലിയ താരനിര ചിത്രത്തിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button