
സൂര്യ- ഹരി കൂട്ടുകെട്ടില്‍ 2010 ൽ പുറത്തിറങ്ങിയ സിങ്കം സീരിസിലെ മൂന്നാം ഭാഗമായ സിങ്കം 3 തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടുകയാണ്. കേരളത്തിലും തമിഴ് നാട്ടിലും മികച്ച രീതിയില്‍ മുന്നേറുന്ന ചിത്രത്തിനു നാലാം ഭാഗം ഉണ്ടാകുമെന്ന് സൂചന.
മൂന്നു ഭാഗങ്ങളുടെയും സംവിധായകന് ഹരി തന്നെയായിരിക്കും സിനിമയുടെ നാലാം ഭാഗവും ഒരുക്കുന്നത്. വിക്രവുമായി ഒന്നിക്കുന്ന സാമി 2വിന് ശേഷം സിങ്കം 4ന്റെ പ്രവര്‍ത്തനങ്ങള്‍ ആരഭിക്കുമെന്നു സംവിധായകന് ഹരിയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രം അടുത്ത വർഷം തിയേറ്ററുകളില്‍ എത്തുന്ന രീതിയിലായിരിക്കും പ്രവര്‍ത്തനങ്ങള്‍.
Post Your Comments