CinemaGeneralNEWS

തമിഴ്നാട് തലൈവര്‍ രാഷ്ട്രീയത്തിലേക്കോ?

തമിഴ് നാട് രാഷ്ട്രീയം കലങ്ങി മറിയുന്ന സാഹചര്യത്തില്‍ ഉടന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ചുകൊണ്ട് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങുമെന്നു സൂചന. ഇത് സംബന്ധിച്ച് രജനി ആര്‍എസ്എസ് സൈദ്ധാന്തികൻ എസ്.ഗുരുമൂര്‍ത്തിയുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രജനീകാന്തിന് തമിഴ് നാട്ടില്‍ ലഭിക്കുന്ന വന്‍ പിന്തുണയും ആരാധനയും മുന്‍നിര്‍ത്തി ബി ജെ പി രാഷ്ട്രീയ നീക്കം നടത്തുകയാണ്. ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി രജനിയെ ഉയര്‍ത്തിക്കാട്ടാനാണ് ശ്രമം.

എന്നാല്‍ സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ രജനീകാന്തിനെ ഉപദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്. 1980ല്‍ അലഹബാദ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച വ്യക്തിയാണ് ബച്ചന്‍.

shortlink

Related Articles

Post Your Comments


Back to top button