കൊതുക് മലയാളികള്‍ക്ക് എന്നും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഒന്ന് തന്നെയാണ്. പലതരത്തിലുള്ള പനികള്‍ മൂലം എന്നും ശല്യമായി മാറുന്ന ഈ പൊതു ശത്രുവിനെ തുരത്താനുള്ള മാര്‍ഗ്ഗവുമായി നടി മംമ്ത മോഹൻദാസ്. കൊതുകിനേയും പാറ്റയേയും തുരത്താനുള്ള ജൈവ ദ്രാവകം നിർമിക്കുന്ന കമ്പനി മംമ്ത കോഴിക്കോട്ട് ആരംഭിച്ചു.
കോഴിക്കോട് തൊണ്ടയാട് ബൈപാസിലാണ് കമ്പനിയുടെ ഓഫിസ്. സിനിമ അഭിനയം മാത്രമല്ല വ്യവസായവും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കുകയാണ് താരം.
ബിസിനസ് എന്നും തന്റെ മനസ്സിൽ ഉണ്ടായിരുന്നു. ബിസിനസ് മേഖലയിൽ തിളങ്ങാനുള്ള തന്റെ കഴിവ് കണ്ടെത്തിയത് അച്ഛനാണെന്ന് മംമ്ത പറയുന്നു. എല്ലാ ഉത്പന്നങ്ങളും നൂറു ശതമാനം ഓർഗാനിക് ആയാണ് നിര്‍മ്മാണം. റിട്ടയേർഡ് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഡി.സാലിയാണ് മമ്തയുടെ ബിസിനസ് പങ്കാളി. ഇരുവർക്കു പുറമെ, യുവനിരയും ഇതിനു പിന്നിലുണ്ട്. കോട്ടയ്ക്കലിലാണ് ഫാക്ടറി.
ക്യാന്‍സറിനെ തോല്‍പ്പിച്ചു ജീവിതത്തിലേക്ക് കടന്നു വന്ന താരത്തിനു ഉല്‍പ്പന്നം ജൈവമായിരിക്കണമെന്നതാണ് ആഗ്രഹം. ഇതില്‍ കൊതുകിനെ നശിപ്പിക്കാനുള്ള ദ്രാവകമാണ് പ്രധാനം. പാറ്റശല്യം ഒഴിവാക്കാനുള്ള ദ്രാവകവും അവതരിപ്പിക്കുന്നുണ്ട്.
Post Your Comments