സിനിമാ ലോകത്ത് നല്ല സൗഹൃദങ്ങള്‍ ഉള്ളതുപോലെ ചില താര പ്രശ്നങ്ങളും സാധാരണമാണ്. ബോളിവുഡിന്റെ സൂപ്പർതാരങ്ങളായ ഷാരൂഖും ആമിർ ഖാനും അത്ര നല്ല സൗഹൃദത്തിലല്ലായെന്നാണ് സിനിമ ലോകം പറയുന്നത്. എന്നാല്‍ ആ കഥ പഴങ്കഥയായിക്കഴിഞ്ഞു.
ഷാരൂഖ് തന്റെ ട്വിറ്ററില്‍ ഒരു കിടിലന്‍ സെല്‍ഫി പോസ്റ്റ് ചെയ്തു. ഇത് കണ്ടു ബോളിവുഡ് ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. അടുത്ത ഒരു ദിവസം നടന്ന ഒരു പരിപാടിക്കിടയില്‍ കണ്ടുമുട്ടിയ അമീറും ഷാരൂഖും ഒരുമിച്ചുള്ള ഒരു സെല്‍ഫിയായിരുന്നു അത്. ഈ ചിത്രത്തിനു വലിയൊരു പ്രത്യേകത കൂടിയുണ്ട്. കഴിഞ്ഞ 25 വർഷം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ ഇവർ ഒരുമിച്ചെടുക്കുന്ന ആദ്യ ചിത്രമാണിത്. ഷാരൂഖ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Known each other for 25 years and this is the first picture we have taken together of ourselves. Was a fun night. pic.twitter.com/7aYKOFll1a
— Shah Rukh Khan (@iamsrk) February 10, 2017
Post Your Comments