പ്രശസ്ത സിനിമ നിര്‍മ്മാതാവ് ആരോമ മണി നിര്‍മ്മാണത്തില്‍ മാത്രമല്ല സംവിധാനത്തിലും തിളങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ആദ്യ ചിത്രമാണ് മോഹന്‍ലാലും മമ്മൂട്ടിയും തകര്‍ത്ത് അഭിനയിച്ച ആ ദിവസം. അതിനുശേഷം കുയിലിനെ തേടി, എങ്ങനെ നീ മറക്കും, മുത്തോട് മുത്ത്, എന്റെ കളിത്തോഴന്‍ തുടങ്ങിയ സിനിമകളൊക്കെ എം മണി സംവിധാനം ചെയ്തു.
മണി കൂടുതല്‍ ചിത്രങ്ങളിലും നായകനാക്കിയത് ശങ്കറിനെ ആയിരുന്നു. അതുകൊണ്ടു തന്നെ ഇനിയുള്ള ചിത്രത്തില്‍ നായകനെ മാറ്റിപ്പിടിക്കണമെന്ന് അദ്ദേഹത്തിനു തോന്നി. അങ്ങനെ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം ചെയ്യാമെന്ന് തീരുമാനിച്ചു. ചിത്രത്തിന്റെ ചര്‍ച്ചയ്ക്കായി മോഹന്‍ലാലിനെ സമീപിച്ചപ്പോള്‍ സ്വകാര്യ ആവശ്യത്തിനായി വിദേശത്തായിരുന്നു താരം. അങ്ങനെ മോഹന്‍ലാലിന്‍റെ ഡേറ്റ് കിട്ടാത്തതിനാല്‍ മണിയുടെ ചിത്രത്തിലേക്ക് പുതിയ നായകനെ തേടേണ്ടി വന്നു . എന്നാല്‍ ഈ സമയം അദ്ദേഹത്തിന്‍റെ മൂന്നു ചിത്രങ്ങളില്‍ നായകനായ ശങ്കര്‍ അടുത്ത ചിത്രത്തില്‍ അഭിനയിക്കുന്നതിനായി മറ്റൊരു സംവിധായകന് ഡേറ്റ് നല്‍കിയിരുന്നു.
ഒടുവില്‍ മോഹന്‍ലാലും ശങ്കറുമല്ലാതെയുള്ള വേറെ ആളെ നോക്കാമെന്ന് സംവിധായകന്‍ മണി തീരുമാനിച്ചു. അങ്ങനെ നടത്തിയ അന്വേഷണത്തിനൊടുവില്‍ ആനയ്‌ക്കൊരുമ്മ എന്ന മണിയുടെ ചിത്രത്തില്‍ നായകനാന്‍ നറുക്കു വീണത് രതീഷിനാണ്.
Post Your Comments