പ്രാദേശിക വാര്‍ത്തകള്‍ എന്ന ചിത്രത്തില്‍ കമലിന്റെ അസിസ്റ്റന്റ് ആയിട്ടാണ് ലാല്‍ ജോസ് തന്‍റെ സിനിമാ ജീവിതം ആരംഭിച്ചത്. സിനിമാ ജീവിതത്തെ രണ്ടായി വിലയിരുത്താന്‍ ആഗ്രഹിക്കുന്ന അദ്ദേഹം ആദ്യ ചിത്രമായ മറവത്തൂര്‍ കനവ് മുതല്‍ സ്പാനിഷ് മസാല വരെയുള്ള ചിത്രങ്ങള്‍ ആദ്യ ഘട്ടത്തിലും അതിനു ശേഷം വന്ന ഡയമണ്ട് നെക്ലേസ് എന്ന ചിത്രം മുതല്‍ ഇപ്പോള്‍ ചെയ്യുന്ന ചിത്രം വരെ ജീവിതത്തിന്റെ രണ്ടാം ഭാഗത്തെ അടയാളപ്പെടുത്തുന്നുവെന്ന് പറയുന്നു. സഞ്ചാരമാണ് ജീവിതത്തില്‍ ഏറ്റവും വലിയ ഇഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
മൂന്നു ചിത്രങ്ങളാണ് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. ടോവിനൊ കേന്ദ്ര കഥാപാത്രമായി വരുന്ന ഒരു ചിത്രം. അതിനു ഇക്ബാല്‍ കുറ്റിപ്പുറമാണ് തിരക്കഥ എഴുതുന്നത്. മറ്റൊന്ന് ഉണ്ണി ആറിന്റെ ഒരു ഭയങ്കര കാമുകന്‍. അടുത്തത് ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം. എഴുത്തിന്റെ വിവിധ ഘട്ടങ്ങളില്‍ കിടക്കുന്ന ഇവയില്‍ ആദ്യം ഏതു പൂര്‍ത്തിയാകുന്നുവോ അത് ചെയ്യാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നു ലാല്‍ ജോസ് പറയുന്നു. സിനിമയില്‍ എത്തിയില്ലെങ്കില്‍ ആരാകുമായിരുന്നുവെന്നു അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments